...
Home News International വയോധികരുടെ എണ്ണം കൂടുന്നു; ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

വയോധികരുടെ എണ്ണം കൂടുന്നു; ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

കിഴക്കൻ ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അവരുടെ ജനനനിരക്ക് കുത്തനെ ഇടിയുകയാണ്.

246

ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്.

2004 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്യൺ ആയിരുന്നു. മുൻ വർഷം 1.39 ദശലക്ഷത്തിൻ്റെ കുറവുണ്ടായി. കിഴക്കൻ ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അവരുടെ ജനനനിരക്ക് കുത്തനെ ഇടിയുകയാണ്.

വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണവും ഉന്നത വിദ്യാഭ്യാസവും ജോലിയും ആ​ഗ്രഹിക്കുന്നതിനാലും വിവാഹത്തിലും പ്രസവത്തിലും യുവാക്കൾക്ക് താൽപര്യമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനവും 1949ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിന് ശേഷവും വെറും മൂന്ന് പതിറ്റാണ്ടിനുള്ളിൽ ചൈനയിൽ ജനസംഖ്യ ഇരട്ടിയായി. എന്നാൽ, പിന്നീട് ജനസംഖ്യ നിയന്ത്രിക്കാൻ ‘ഒറ്റ കുട്ടി നയം’ നടപ്പിലാക്കാൻ തുടങ്ങിയതോടെ ജനസംഖ്യ കുറയാൻ തുടങ്ങി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.