...
Home News National ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പിൻവലിക്കണം; ഡൽഹിയിൽ പുതിയൊരു ജനമുന്നേറ്റം വളർന്നു വരുന്നു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പിൻവലിക്കണം; ഡൽഹിയിൽ പുതിയൊരു ജനമുന്നേറ്റം വളർന്നു വരുന്നു

പ്രൊഫ.ഭാനുപ്രതാപ് മേഹ്ത, മെഹ്മൂദ് പ്രാച്ച തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ മുന്നേറ്റം പതുക്കെ പതുക്കെ വലിയ പ്രസ്ഥാനമായി ശക്തി പ്രാപിക്കുന്നതായാണ് കാണുന്നത്.

208

| കെ സഹദേവൻ

ദില്ലിയിൽ പുതിയൊരു ജനമുന്നേറ്റം വളർന്നു വരികയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പിൻവലിക്കണമെന്ന് ആവശ്യമാണ് പ്രധാനമായും ഈ പ്രസ്ഥാനം ഉന്നയിക്കുന്നത്.

ഫെബ്രുവരി 1 ന് ഈ ആവശ്യമുന്നയിച്ചു കൊണ്ട് ആയിരക്കണക്കിനാളുകൾ പാർലമെൻ്റിന് അധികം ദൂരെയല്ലാതെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയുണ്ടായി. മുഖ്യധാരാ മാധ്യമങ്ങൾ ഇതു സംബന്ധിച്ച വാർത്തകൾ തമസ്കരിച്ചുവെങ്കിലും നവ മാധ്യമങ്ങിൽ അവ ശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്.

പ്രൊഫ.ഭാനുപ്രതാപ് മേഹ്ത, മെഹ്മൂദ് പ്രാച്ച തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ മുന്നേറ്റം പതുക്കെ പതുക്കെ വലിയ പ്രസ്ഥാനമായി ശക്തി പ്രാപിക്കുന്നതായാണ് കാണുന്നത്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ മുന്നോട്ടു വെക്കുന്നത്.

  1. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മോദി രാജി വെക്കുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്യുക.
  2. നിലവിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെ പുനഃസംഘടിപ്പിക്കുക.
  3. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരിക.

ഫെബ്രുവരി 13 മുതൽ കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കൂടുതൽ ശക്തമായ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.