...
Home News Kerala തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു

326

മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്കാണ് പരിക്കേറ്റത്‌. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.

അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു.

എട്ട് ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്. പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. വലിയ ആൾക്കൂട്ടത്തിനിടയിൽ വെച്ച് ആന ഇടയുകയായിരുന്നു. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിന് മുന്നിലാണ് ആന ഇടഞ്ഞത്. ഈ സമയത്ത് ആളുകൾ ഭയന്നോടി.

തിക്കിലും തിരക്കിലും പെട്ട് 21 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്. ആന തൂക്കിയെടുത്ത് എറിഞ്ഞയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.