...
Home News Kerala ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു

കുളിപ്പിക്കാനും വെള്ളം കൊടുക്കാനും ഒക്കെയായി കൊണ്ടുപോകുന്നതിന് ഇടെയാണ് ആന വിരണ്ടോടിയത്

185

എറണാകുളം അങ്കമാലിക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്.

കൊല്ലം സ്വദേശി വിഷ്‌ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തിരുന്നു. ആദ്യമായാണ് ആന അക്രമാസക്തൻ ആകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു.

കിടങ്ങൂര്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനും ഒക്കെയായി കൊണ്ടുപോകുന്നതിന് ഇടെയാണ് ആന വിരണ്ടോടിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.