പട്ടിണി മാറ്റാൻ ആനകളെ കൊല്ലും; ഭക്ഷ്യക്ഷാമത്തിന് പരിഹാരവുമായി സിംബാബ്‌വെ

84000 ആനകളാണ് സിംബാബ്‌വെയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2024 ജനുവരിയിൽ വരൾച്ചാ കാലത്ത് 160 കാട്ടാനകളാണ് ഹ്വാംഗേയിൽ ചരിഞ്ഞത്.

ജനങ്ങളുടെ പട്ടിണി മാറ്റാൻ 200 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ സിംബാബ്‌വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയെ തുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്‌വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്.

ആഫ്രിക്കയുടെ തെക്കൻ മേഖലയിലുള്ള സിംബാബ്‌വെയിലെ വിളകളെല്ലാം വരൾച്ചാ ഭീഷണി നേരിട്ടതിന് പിന്നാലെയാണ് നിർണായ തീരുമാനം. 68 ദശലക്ഷം ആളുകളാണ് മേഖലയിൽ രൂക്ഷമായ പട്ടിണി നേരിടുന്നത്. സിംബാബ്‌വെയിൽ മാത്രം 80ലക്ഷത്തോളം ആളുകളാണ് ജനുവരി മുതൽ രൂക്ഷമായ ഭക്ഷ്യ ക്ഷാമം നേരിടുന്നത്. അടുത്ത വർഷം ഏപ്രിൽ വരെ ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുമെന്ന വിലയിരുത്തലുകളാണ് ശക്തമായ നടപടികളിലേക്ക് സർക്കാരിനെ എത്തിച്ചിരിക്കുന്നത്.

രാജ്യ വ്യാപകമായി 200 ആനകളെ കൊല്ലാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സിംബാബ്‌വെയിലെ പാർക്കുകളുടേയും വന്യജീവി വകുപ്പിന്റേയും വക്താവായ ടിനാഷേ ഫറവോ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. വരൾച്ച രൂക്ഷമായ രാജ്യത്തെ ഗ്രാമങ്ങളിൽ ആനകളുടെ ഇറച്ചി വിതരണം ചെയ്യുമെന്നും ടിനാഷേ ഫറവോ വിശദമാക്കി. ഭക്ഷ്യധാന്യങ്ങൾ ഇല്ലാതായ സാഹചര്യത്തിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് സിംബാബ്‌വെ സർക്കാർ വിശദമാക്കുന്നത്. 1988ന് ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം എത്തുന്നത്.

കഴിഞ്ഞ മാസം നമീബിയയും സമാന രീതിയിലെ തീരുമാനം എടുത്തിരുന്നു. 83 ആനകളെ കൊല്ലാനുള്ള തീരുമാനമാണ് നമീബിയ സ്വീകരിച്ചത്. എന്നാൽ സിംബാബ്‌വെയിൽ മാംസമല്ല പ്രധാനഭക്ഷണമെന്നും ധാന്യങ്ങളാണ് പ്രധാന ഭക്ഷണമെന്നുമാണ് സർക്കാരിതര സംഘടനയായ സെൻ്റർ ഫോർ നാച്ചുറൽ റിസോഴ്‌സ് ഗവേണൻസ് ഡയറക്ടർ ഫറായി മഗുവു വിശദമാക്കുന്നത്. വരൾച്ച രൂക്ഷമാകുന്നതോടെ മനുഷ്യ മൃഗ ഏറ്റുമുട്ടലുകൾ കൂടുമെന്നും വിദഗ്ധർ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ആനയുടെ ആക്രമണത്തിൽ 50 പേരാണ് സിംബാബ്‌വെയിൽ കൊല്ലപ്പെട്ടത്.

മനുഷ്യമൃഗ സംഘർഷം രൂക്ഷമാകുന്ന മേഖലകളിൽ കൂടുതൽ കുഴൽക്കിണർ അടക്കമുള്ളവ സ്ഥാപിച്ച പരിഹാരം കണ്ടെത്തുകയോ കൂടുതലുള്ള ആനകളെ ആനകൾ കുറവുള്ള ദേശീയോദ്യാനങ്ങളിലേക്ക് മാറ്റുകയോ ആണ് വേണ്ടതെന്നും ആനകളെ കൊല്ലുന്നതല്ല പരിഹാരമെന്നുമാണ് ഫറായി മഗുവു പ്രതികരിക്കുന്നത്.

തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സിംബാബ്‌വെ, സാംബിയ, ബോട്സ്വാന, അംഗോള, നമീബിയ എന്നീ രാജ്യങ്ങളിലായി 200000 ആനകളാണ് ഈ മേഖലകളിലുള്ളത്. ലോകത്തിൽ തന്നെ ഏറ്റവുമധികം ആനകളുള്ളതും ഇവിടെയാണ്. 84000 ആനകളാണ് സിംബാബ്‌വെയിലുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. 2024 ജനുവരിയിൽ വരൾച്ചാ കാലത്ത് 160 കാട്ടാനകളാണ് ഹ്വാംഗേയിൽ ചരിഞ്ഞത്. 2019ൽ ജലക്ഷാമം മൂലം 200 ആനകളാണ് ചരിഞ്ഞത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...