...
Home News International വോട്ടർമാർക്ക് വാഗ്ദാനം 1 മില്യൺ ഡോളർ; ട്രംപിന് വേണ്ടി കളത്തിലിറങ്ങി എലോൺ മസ്ക്

വോട്ടർമാർക്ക് വാഗ്ദാനം 1 മില്യൺ ഡോളർ; ട്രംപിന് വേണ്ടി കളത്തിലിറങ്ങി എലോൺ മസ്ക്

അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തിൽ ഒപ്പിടുന്നവർക്കാണ് തുക ലഭിക്കുക.

193

അമേരിക്കയുടെ ഭരണാഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉള്ള ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്നവർക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ ഡോളർ നൽകുമെന്ന് ശതകോടീശ്വരൻ എലോൺ മസ്‌കിൻ്റെ വാഗ്ദാനം.

അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തിൽ ഒപ്പിടുന്നവർക്കാണ് തുക ലഭിക്കുക. യുഎസ് പിഎസിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിവേദനം, അമേരിക്കൻ ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണച്ച് സ്വിംഗ് സ്റ്റേറ്റ് വോട്ടർമാരിൽ നിന്ന് 1 ദശലക്ഷം ഒപ്പുകൾ ശേഖരിക്കാൻ ലക്ഷ്യമിടുന്നത്.

“ഒന്നാമത്തെയും രണ്ടാമത്തെയും ഭേദഗതികൾ അഭിപ്രായ സ്വാതന്ത്ര്യവും ആയുധങ്ങൾ കൈവശം വെക്കുവാനുള്ള അവകാശവും ഉറപ്പുനൽകുന്നു. താഴെ ഒപ്പിടുന്നതിലൂടെ, ഒന്നും രണ്ടും ഭേദഗതികൾക്ക് ഞാൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു,” ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പെൻസിൽവാനിയയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തയാൾക്ക് മസ്ക് ഒരു മില്യൺ ഡോളർ സമ്മാനിക്കുകയും ചെയ്തു. താൻ രൂപീകരിച്ച രാഷ്ട്രീയ സംഘടനയായ അമേരിക്ക പിഎസി അടുത്ത മാസം 5ന് തെരഞ്ഞെടുപ്പ് ദിനം വരെ പ്രതിദിനം 1 മില്യൺ ഡോളർ നൽകുമെന്ന് എലോൺ മസ്ക് വ്യക്തമാക്കി.

നേരത്തെ ട്രംപിൻ്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് പിന്തുണ നൽകാനാണ് മസ്‌ക് അമേരിക്ക പിഎസി ആരംഭിച്ചത്. പുറത്തുവന്നിട്ടില്ല റിപ്പോർട്ടുകൾ പ്രകാരം പ്രകാരം, മസ്‌ക് അമേരിക്ക പിഎസിക്ക് കുറഞ്ഞത് 75 മില്യൺ ഡോളർ പ്രവർത്തിക്കാനായി നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.