...
Home News Kerala ‘പരിസ്ഥിതി സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തം’: കേരള മുഖ്യമന്ത്രി

‘പരിസ്ഥിതി സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തം’: കേരള മുഖ്യമന്ത്രി

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതിനൊപ്പം പ്രകൃതിയെ ഭാവിയിലേക്ക് സംരക്ഷിച്ചു നിർത്തുക എന്നതാണ് ലക്ഷ്യം

331

പരിസ്ഥിതി സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി, നിർമ്മാണം, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലയിലും കേരളം വികസന മുന്നേറ്റത്തിൻ്റെ പാതയിലാണ്. സുസ്ഥിര വികസന മാതൃക കാണിച്ചു നൽകാൻ കേരളത്തിന് ആയെന്ന് അദ്ദേഹം പറഞ്ഞു.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതിനൊപ്പം പ്രകൃതിയെ ഭാവിയിലേക്ക് സംരക്ഷിച്ചു നിർത്തുക എന്നതാണ് ലക്ഷ്യം. ഇനിയും ചില മേഖലകളിൽ മുന്നേറാനുണ്ട്. അതിൽ ചർച്ചകൾ നടത്തുന്നതായിരിക്കും. ആഗോള താപനത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കണം. ആഗോള ന്യൂട്രൽ കേരളം ജനപങ്കാളിത്തത്തോടെ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസനം നടക്കുമ്പോഴും മരങ്ങളെ സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്. ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നാം ഏറ്റെടുത്തു. ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിൽ കേരളം മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നത്.

കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് മഴവെള്ളം സംരക്ഷിച്ച് ഉപയോഗിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രാദേശിക കുടിവെള്ള പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. വികസനത്തിനും പരിസ്ഥിതിക്കും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.