...
Home News Kerala ഇരവികുളത്തെ ഇന്ത്യയിലെ മികച്ച ദേശീയ ഉദ്യാനമായി തിരഞ്ഞെടുത്തു

ഇരവികുളത്തെ ഇന്ത്യയിലെ മികച്ച ദേശീയ ഉദ്യാനമായി തിരഞ്ഞെടുത്തു

ഇരവികുളം നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂർവതയാണ്

428

കേരളത്തിൻ്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്രവനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020- 2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശിയ ഉദ്യാനമായി തിരഞ്ഞെടുത്തു. 92.97% മാർക്ക് നേടി ജമ്മു കാശ്‌മീരിലെ ഡച്ചിഗാം ദേശീയ ഉദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.

ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്‌പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN- WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിൽ ആണ് കേരളം ദേശീയ തലത്തിൽ തന്നെ മുന്നിൽ എത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ വ്യവസ്ഥയാൽ ശ്രദ്ധേയമാണ്. ഇരവികുളം നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും അപൂർവതയാണ്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ- ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തവും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു.
വിആർ ഉൾപ്പെടെ ഇന്ത്യയിലെ തന്നെ അധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവയും പരിഗണിക്കപ്പെട്ടു.

മികച്ച സംരക്ഷണവും പരിപാലനവും സാധ്യമാക്കിയ കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി എകെ ശശീന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ അംഗീകാരം ഇരവികുളം നാഷണൽ പാർക്കിൻ്റെ സ്വർണജൂബിലിക്ക് സമർപ്പിക്കുന്നതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അഭിപ്രായപ്പെട്ടു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.