ലൈംഗിക പീഡന വിവാദങ്ങളിൽ അകപ്പെട്ട എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്നാണ് മുഹമ്മദ് ഷിയാസിന്റെ മുന്നറിയിപ്പ്.
അതേസമയം ജില്ലാ നേതൃയോഗത്തിലാണ് ഷിയാസ് നിലപാട് വ്യക്തമാക്കിയത്. രാഹുലിനെതിരായ നിലപാടിനെച്ചൊല്ലിയുളള സൈബര്‍ പോര് രൂക്ഷമായതോടെ ആണ് പുതിയ നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഹുല്‍ അനുകൂലികള്‍ ലക്ഷ്യമിട്ടതോടെയാണ് സംഘടന തലത്തിലെ പ്രതിരോധം.



