...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National വിദ്യാഭ്യാസവും ഡിജിറ്റൽ പരിജ്ഞാനവും മാത്രം പോരാ; സൈബർ തട്ടിപ്പിന് ഇരയാകുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ളവരും

വിദ്യാഭ്യാസവും ഡിജിറ്റൽ പരിജ്ഞാനവും മാത്രം പോരാ; സൈബർ തട്ടിപ്പിന് ഇരയാകുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ളവരും

ഐടി പ്രൊഫഷണലുകൾ, ബാങ്ക് ജീവനക്കാർ, ഡോക്ടർമാർ, സാമ്പത്തിക വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, സൈബർ സുരക്ഷാ സർട്ടിഫിക്കറ്റുള്ളവർ എന്നിവരും ഇരകളിൽ ഉൾപ്പെട്ടിരുന്നു.

4

ഉയർന്ന വിദ്യാഭ്യാസവും ഡിജിറ്റൽ പരിജ്ഞാനവുമുള്ളവരും സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നതായി ഐഐടി മദ്രാസ് നടത്തിയ പഠനം. നിരക്ഷരരും സാങ്കേതിക പരിജ്ഞാനം കുറഞ്ഞവരുമാണ് സൈബർ തട്ടിപ്പിന് പ്രധാനമായും ഇരയാകുന്നതെന്ന ധാരണ ശരിയല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ പ്രൊഫസർ പി. കന്ദസ്വാമിയും ഐഐടി മദ്രാസ് പ്രൊഫസർ നന്ദൻ സുദർശനയും ചേർന്നാണ് പഠനം നടത്തിയത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സൈബർ തട്ടിപ്പ് ഇരകളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഐടി പ്രൊഫഷണലുകൾ, ബാങ്ക് ജീവനക്കാർ, ഡോക്ടർമാർ, സാമ്പത്തിക വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, സൈബർ സുരക്ഷാ സർട്ടിഫിക്കറ്റുള്ളവർ എന്നിവരും ഇരകളിൽ ഉൾപ്പെട്ടിരുന്നു.

മാനസിക സമ്മർദം അനുഭവിക്കുന്നവരെ സൈബർ കുറ്റവാളികൾ പ്രത്യേകമായി ലക്ഷ്യമിടുന്നതായും പഠനം കണ്ടെത്തി. കുടുംബത്തിലെ ആരോഗ്യപ്രശ്നങ്ങൾ, ജോലി സംബന്ധമായ സമ്മർദം, ജോലി അന്വേഷിക്കൽ, വിരമിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലൂടെ ഉണ്ടാകുന്ന ഭയം, ആശങ്ക, ആത്മനിന്ദ തുടങ്ങിയ വികാരങ്ങൾ ചൂഷണം ചെയ്താണ് പല തട്ടിപ്പുകളും നടത്തുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക നഷ്ടത്തിനൊപ്പം ഇരകൾക്ക് അപമാനം, ഉറക്കമില്ലായ്മ, വിഷാദം, കുടുംബാംഗങ്ങളുമായുള്ള വിശ്വാസപ്രശ്നങ്ങൾ തുടങ്ങിയ മാനസിക പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുന്നു. ചില ബാങ്കുകളും സൈബർ കുറ്റാന്വേഷണ വിഭാഗങ്ങളും വേഗത്തിൽ പ്രതികരിക്കുന്നുണ്ടെങ്കിലും സാങ്കേതിക പരിമിതികൾ കാരണം ചില സംവിധാനങ്ങൾ പിന്നാക്കം നിൽക്കുന്നതായും പഠനം കണ്ടെത്തി.

ഡിജിറ്റൽ സാക്ഷരത മാത്രം സൈബർ തട്ടിപ്പുകളിൽനിന്നുള്ള പൂർണ സംരക്ഷണം ഉറപ്പാക്കില്ലെന്നും പ്രതിരോധ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ ഇത്തരം യഥാർഥ സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ഗവേഷകർ നിർദ്ദേശിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.