...
Home News International എവറസ്റ്റിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ; കണ്ടെത്തലുമായി ശാസ്ത്രലോകം

എവറസ്റ്റിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ; കണ്ടെത്തലുമായി ശാസ്ത്രലോകം

207

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വളരുകയാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 8.85 കിലോമീറ്റർ ഉയരമുള്ള എവറസ്റ്റ് പർവതം ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡം യുറേഷ്യയുമായി കൂട്ടിയിടിച്ചുണ്ടായ ഹിമാലയൻ പർവതനിരയുടെ ഭാഗമാണ്.

എവറസ്റ്റിന്റെ വളർച്ചക്ക് പിന്നിലുള്ള യഥാർഥ കാരണം കണ്ടെത്തിയതായും ശാസ്ത്രലോകം വ്യക്തമാക്കി. കോസി നദിയും അരുൺ നദിയും 89,000 വർഷങ്ങൾക്ക് മുമ്പ് ലയിച്ചതാണ് ഈ വളർച്ചയ്ക്ക് കാരണമായതെന്ന് ഗവേഷകർ പറയുന്നു. ഇതിലൂടെ എവറസ്റ്റിന് 15-50 മീറ്റർ വരെ ഉയരം കൂടിയെന്നാണ് കണക്കാക്കുന്നത്.

പ്രതിവർഷം എവറസ്റ്റ് 0.2-0.5 മില്ലിമീറ്റർ വേഗത്തിൽ ഉയരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്ന ഭൂമിശാസ്ത്രപരമായ പ്രക്രിയയാണ് ഈ ഉയർച്ചയ്ക്ക് കാരണമായതെന്ന് ബീജിംഗിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ജിയോ സയൻ്റിസ്റ്റ് ജിൻ-ജെൻ ഡായ് വിശദീകരിക്കുന്നു.

മണ്ണൊലിപ്പ് എവറസ്റ്റിന് സമീപത്തെ പ്രദേശങ്ങളിൽ ഭാരം കുറയാൻ ഇടയാക്കുകയും, ഇതുമൂലം പർവതത്തിന്റെ അടിയിലുള്ള ഭൂമി ഉയരുകയും ചെയ്യുന്ന ഈ പ്രക്രിയ, എവറസ്റ്റിന്റെ വാർഷിക വളർച്ചാ നിരക്കിന്റെ 10 ശതമാനം വരെ സ്വാധീനിക്കുന്നുവെന്ന് ഡായ് കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.