...
Home News International അമിത മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും ;വിദഗ്ധർ

അമിത മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും ;വിദഗ്ധർ

ശരീരത്തിലെ രക്തക്കുഴലുകള്‍ കട്ട പിടിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് മൂലം മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തിന് ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

232

അമിതമായ രീതിയിലുള്ള മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു . മുൻ കാലഘട്ടങ്ങളിൽ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ഇപ്പോൾ പക്ഷെ ചെറുപ്പക്കാർക്കിടയിലും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ഈ കാലഘട്ടത്തിന്റെ ജീവിതശൈലി ശീലങ്ങളാണ് ഇതിന് പിന്നിലെന്ന് വിവിധ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ രക്തക്കുഴലുകള്‍ കട്ട പിടിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് മൂലം മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തിന് ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

ഇതുമൂലം ചില മസ്തിഷ്ക കോശങ്ങളുടെ മരണത്തിന് കാരണമാകുന്നു. സംസാരിക്കാനോ നടക്കാനോ ചിന്തിക്കാനോ കൈകള്‍ ചലിപ്പിക്കാനോ ഉള്ള ബുദ്ധിമുട്ട് പോലുള്ള വൈകല്യങ്ങളിലേക്ക് ഇത് നയിച്ചേക്കാം. പക്ഷാഘാതം കാരണമായുള്ള മരണങ്ങൾ 2020-ൽ 66 ലക്ഷത്തിൽ നിന്ന് 2050-ഓടെ 97 ലക്ഷമായി ഉയരുമെന്ന് സമീപകാല ലാൻസെറ്റ് പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, സമ്മർദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമെ മദ്യവും പുകയില ഉപഭോഗവും സ്‌ട്രോക്കിനുള്ള സാദ്ധ്യതകള്‍ വർധിപ്പിക്കുന്നു.2022-ലെ ഒരു ഇൻ്റർസ്ട്രോക്ക് പഠനം, ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മദ്യപാനം ദീർഘകാല ന്യൂറോളജിക്കല്‍ ആഘാതം സൃഷ്ടിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.