...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home Entertainments വിടാമുയർച്ചി; അനിരുദ്ധ് സ്പെഷ്യൽ ‘പത്തിക്കിച്ച്…’ ലിറിക്കൽ വീഡിയോ എത്തി

വിടാമുയർച്ചി; അനിരുദ്ധ് സ്പെഷ്യൽ ‘പത്തിക്കിച്ച്…’ ലിറിക്കൽ വീഡിയോ എത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഫെബ്രുവരി ആറിന് തിയേറ്ററിലെത്തും

217

തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായി മഗിഴ് തിരുമേനി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഫെബ്രുവരി ആറിന് തിയേറ്ററിലെത്തും.

‘പത്തിക്കിച്ച്…’ എന്ന് ആരംഭിക്കുന്ന ഗാനം ഒരു പക്കാ ഫാസ്റ്റ് നമ്പർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്‌ണു എടവൻ ആണ്. ഗാനത്തിലെ റാപ് വരികൾ എഴുതിയിരിക്കുന്നത് അമോഗ് ബാലാജിയാണ്. അനിരുദ്ധ് രവിചന്ദർ യോഗി ശേഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

വിടാമുയർച്ചിയുടെ ട്രെയ്‌ലറിൻ്റെ അവസാനം ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.