Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
പതിമൂന്ന് വയസ്സ് മുതൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് | Nalamidam
12 October 2026
Home News Kerala പതിമൂന്ന് വയസ്സ് മുതൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ്

പതിമൂന്ന് വയസ്സ് മുതൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ്

ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു

274

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കൂടുതൽ അറസ്റ്റ് തുടരുന്നു. പതിമൂന്ന് വയസ്സ് മുതൽ ചൂഷണത്തിന് ഇരയായി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.

പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ വെള്ളിയാഴ്‌ച അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്.

രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്‌തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട് എന്നാണ് പൊലീസിന് ലഭിച്ച സുപ്രധാന വിവരം.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.