...
Home News Kerala കണ്ണപുരത്തെ വീട്ടിലുണ്ടായ സ്ഫോടനം; അനൂപ് മാലിക്ക് ഏത് പാർട്ടി, രാഷ്ട്രീയ പോര് ശക്തം

കണ്ണപുരത്തെ വീട്ടിലുണ്ടായ സ്ഫോടനം; അനൂപ് മാലിക്ക് ഏത് പാർട്ടി, രാഷ്ട്രീയ പോര് ശക്തം

നിലവിൽ കണ്ണപുരത്തെ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട് . വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് കേസ്.

365

കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം എത്തുന്നതിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു . സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ അനൂപ് മാലിക്കിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിക്കുന്നത്.

‘അനൂപ് കോണ്‍ഗ്രസിന്റെ അടുത്തയാളാണ്. ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെ നടന്നിട്ടുണ്ട്. ഇത്രയും മാരകമായ സ്‌ഫോടക വസ്തു എന്തിനാണ് നിര്‍മിക്കുന്നതെന്ന് പരിശോധിക്കണം’ കെ കെ രാഗേഷ് പറഞ്ഞു. എന്നാൽ, ‘സിപിഎമ്മിന്റെ ആരോപണം ശുദ്ധ തോന്നിവാസമാണെന്നും ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനമാണെന്നും പിന്നില്‍ സിപിഎം ആണെന്നും’ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു .

നിലവിൽ കണ്ണപുരത്തെ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട് . വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് കേസ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മരണപ്പെട്ടത് അനൂപിന്റെ തൊഴിലാളിയായ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ്.

25 വര്‍ഷമായി സ്‌ഫോടന വസ്തുക്കള്‍ നിര്‍മിക്കുന്നയാളാണ് അനൂപ്. 2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിച്ചെറിച്ച കേസിലെ പ്രതി കൂടിയാണ് അനൂപ്. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പടക്കനിര്‍മാണ സാമഗ്രികളും വെടിമരുന്നുമാണ് സ്‌ഫോടനം നടന്ന വീട്ടിലുണ്ടായിരുന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.