...
Home News Kerala ‘ആദിവാസി ഭൂമി’; ഫേസ്ബുക്ക് പോസ്റ്റിന് പരിസ്ഥിതി പ്രവർത്തകൻ സുകുമാരൻ അട്ടപ്പാടി പോലീസ് കസ്റ്റഡിയിൽ

‘ആദിവാസി ഭൂമി’; ഫേസ്ബുക്ക് പോസ്റ്റിന് പരിസ്ഥിതി പ്രവർത്തകൻ സുകുമാരൻ അട്ടപ്പാടി പോലീസ് കസ്റ്റഡിയിൽ

ഭൂമാഫിയകൾക്ക് എതിരെയാണ് സുകുമാരൻ്റെ പ്രവർത്തനങ്ങൾ എന്നാണ് ജനങ്ങൾ പറയുന്നത്

233

പാലക്കാട് ജില്ലയിലെ താമസക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ സുകുമാരൻ അട്ടപ്പാടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ ഗാന്ധിപുരം പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. ഷോളയൂരിൽ കോയമ്പത്തൂർ സ്വദേശി വാങ്ങിയ ഭൂമി ആദിവാസി ഭൂമിയാണെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് നടപടി.

കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് സുകുമാരനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്‌ച രാവിലെ അഗളിയിൽ വെച്ചാണ് സുകുമാരനെ പിടിച്ച് കൊണ്ടുപോയത്. ആദിവാസി ഭൂമികളുടെ കൈയേറ്റത്തിന് എതിരെ നിയമനടപടികൽ ആവശ്യപ്പെടുന്ന സുകുമാരന് എതിരെ നിരവധി തമിഴ്‌നാട് സ്വദേശികള്‍ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഭൂമാഫിയകൾക്ക് എതിരെയാണ് സുകുമാരൻ്റെ പ്രവർത്തനങ്ങൾ എന്നാണ് ഈ മേഖലയിലെ സാധാരണക്കാരായ ജനങ്ങൾ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.