Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഫ്ലവർ ബോൾ’ എറിഞ്ഞ് ആരാധകൻ, പ്രചാരണത്തിനിടെ തിരിഞ്ഞോടി വിജയ്‌ | Nalamidam
3 November 2026
Home News National ‘ഫ്ലവർ ബോൾ’ എറിഞ്ഞ് ആരാധകൻ, പ്രചാരണത്തിനിടെ തിരിഞ്ഞോടി വിജയ്‌

‘ഫ്ലവർ ബോൾ’ എറിഞ്ഞ് ആരാധകൻ, പ്രചാരണത്തിനിടെ തിരിഞ്ഞോടി വിജയ്‌

ബോൾ വീണപ്പോൾ ബോംബ് ആണെന്ന് കരുതിയാണോ താരം ഓടിയതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പരിഹാസം

254

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വിജയ് അധ്യക്ഷനായ തമിഴ് വെട്രി കഴകം (ടിവികെ) പാർട്ടിയും മത്സര രംഗത്തുണ്ട്. ഇതിൻ്റെ പ്രചാരണത്തിൻ്റെ ഭാ​ഗമായി കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

പ്രചാരണത്തിൻ്റെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌ക്ക് നേരെ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ‘ഫ്ലവർ ബോൾ’ എറിഞ്ഞതാണ് സംഭവത്തിൻ്റെ തുടക്കം. പൂക്കൾ നിറച്ച ബോൾ വിജയ്‌ക്ക് അരികിലേക്ക് വീണത് കണ്ട ഉടൻ തന്നെ അദ്ദേഹം സൈക്കിളിൽ നിന്നിറങ്ങി പരിഭ്രാന്തനായി തിരിഞ്ഞോടുക ആയിരുന്നു. ബോൾ വീണപ്പോൾ ബോംബ് ആണെന്ന് കരുതിയാണോ താരം ഓടിയതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്.

താരം ഓടിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ താരത്തിന് ചുറ്റും വലയം തീർക്കുകയും വേഗത്തിൽ അദ്ദേഹത്തെ കാരവനിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ ആരാധകർ കൂട്ടതോടെ എത്തിയതാണ് അദ്ദേഹം ഓടി മാറാൻ കാരണമായത് എന്നാണ് പാർട്ടി പ്രവർത്തകരുടെ വിശദീകരണം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ട്രോളുകൾ കൊണ്ട് നിറഞ്ഞു. അപ്രതീക്ഷിത സാഹചര്യം ഉണ്ടായപ്പോൾ നടനിൽ നിന്നുണ്ടായ പെരുമാറ്റത്തെയാണ് ഇവിടെ പരിഹസിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ല വിജയ്‌യുടെ രീതിയെന്നാണ് വിമർശനം.