...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ‘അച്ഛൻ മകളെ വാട്ടർ ടാങ്കിലിട്ട് കൊലപ്പെടുത്തി’; സങ്കടം സഹിക്കാൻ കഴിയാതെ അമ്മ ഇളയ കുഞ്ഞുമായി അതേ...

‘അച്ഛൻ മകളെ വാട്ടർ ടാങ്കിലിട്ട് കൊലപ്പെടുത്തി’; സങ്കടം സഹിക്കാൻ കഴിയാതെ അമ്മ ഇളയ കുഞ്ഞുമായി അതേ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്‌തു

സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുക ആയിരുന്നു

225

ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്‌പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്.

അസിസ്റ്റണ്ട് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തിൽ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുക ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്‌ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് മദ്യപാനിയായ തങ്കരാജ് സമ്മതിച്ചിട്ടുണ്ട്.

മകളെ തങ്കരാജ് ടാങ്കിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത് കണ്ട യുവതി വിഷാദത്തിലാവുകയും തുടർന്ന് മറ്റൊരു കുഞ്ഞിനേയും കൊണ്ട് അതേ ടാങ്കിൽ ചാടി യുവതി ജീവനൊടുക്കുക ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ കൊലപാതകം, ആത്മഹത്യാ പ്രേരണ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.