...
Home Health മെറ്റാസ്റ്റാറ്റിക് സ്തനാർബുദ ചികിത്സയ്ക്കുള്ള പുതിയ മരുന്നിന് എഫ്ഡിഎ അംഗീകാരം

മെറ്റാസ്റ്റാറ്റിക് സ്തനാർബുദ ചികിത്സയ്ക്കുള്ള പുതിയ മരുന്നിന് എഫ്ഡിഎ അംഗീകാരം

എൻഡോക്രൈൻ ചികിത്സയ്ക്ക് ശേഷവും രോഗം പുരോഗമിച്ച രോഗികൾക്കാണ് ഈ ഓറൽ മരുന്ന് നിർദേശിക്കുന്നത്. ചികിത്സയ്ക്ക് അർഹരായ രോഗികളെ കണ്ടെത്തുന്നതിനായി ESR1 മ്യൂട്ടേഷൻ പരിശോധനയും നിർബന്ധമാണ്.

3

സ്തനാർബുദ ചികിത്സ രംഗത്ത് ശ്രദ്ധേയ മുന്നേറ്റമായി, അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെപ്ഡെജസ്ട്രന്റ് എന്ന പുതിയ മരുന്നിന് അംഗീകാരം നൽകി. ‘വെപ്പാനു’ (Vepanu) എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തുന്ന ഈ മരുന്ന്, ഈസ്ട്രജൻ റിസപ്റ്റർ-പോസിറ്റീവ്, HER2-നെഗറ്റീവ്, ESR1 മ്യൂട്ടേഷൻ ഉള്ള അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് സ്തനാർബുദ രോഗികൾക്കായാണ് ഉപയോഗിക്കുക.

Pfizerയും Arvinasയും ചേർന്നാണ് മരുന്ന് വികസിപ്പിച്ചത്. പ്രോട്ടിയോലൈസിസ് ടാർഗെറ്റിംഗ് ചിമേര സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ആദ്യ എഫ്ഡിഎ-അംഗീകൃത മരുന്ന് എന്ന പ്രത്യേകതയും വെപ്ഡെജസ്ട്രന്റിനുണ്ട്.

എൻഡോക്രൈൻ ചികിത്സയ്ക്ക് ശേഷവും രോഗം പുരോഗമിച്ച രോഗികൾക്കാണ് ഈ ഓറൽ മരുന്ന് നിർദേശിക്കുന്നത്. ചികിത്സയ്ക്ക് അർഹരായ രോഗികളെ കണ്ടെത്തുന്നതിനായി ESR1 മ്യൂട്ടേഷൻ പരിശോധനയും നിർബന്ധമാണ്. ഇതിനായി Guardant360 CDx എന്ന പരിശോധനാ സംവിധാനത്തിനും എഫ്ഡിഎ അംഗീകാരം നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.