...
Home Entertainments ‘സിനിമകളുടെ പേര് അന്തിമമല്ല, റിവൈസിംഗ് കമ്മിറ്റിക്ക് മാറ്റാം’; പുതിയ നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ്, എതിര്‍പ്പുമായി കേരള...

‘സിനിമകളുടെ പേര് അന്തിമമല്ല, റിവൈസിംഗ് കമ്മിറ്റിക്ക് മാറ്റാം’; പുതിയ നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ്, എതിര്‍പ്പുമായി കേരള ഫിലിം ചേംബര്‍

ഇത് സിനിമാ സംഘടനകളും കേന്ദ്ര ബോര്‍ഡും തമ്മിലുള്ള പുതിയ പോരിന് വഴിവെച്ചേക്കുമെന്നാണ് സൂചന

21

ന്യൂഡല്‍ഹി: സിനിമകളുടെ റിലീസിംഗിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന സിനിമയുടെ പേരുകള്‍ അന്തിമമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിന്റെ പേരുമാറ്റാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നാണ് പുതിയ നിര്‍ദ്ദേശം.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പ് ചിത്രത്തിന്റെ പേര് അന്തിമമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കരുതെന്നും ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പും ആശങ്കയുമായി കേരള ഫിലിം ചേംബര്‍ രംഗത്തെത്തി. ഫിലിം ചേംബര്‍ ഇതിനോടകം തന്നെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍

സിനിമകളുടെ സെന്‍സറിംഗിന് കര്‍ശന ഉപാധികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) അഡൈ്വസറി പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പേരുകള്‍ അന്തിമമല്ലെന്ന സെന്‍സര്‍ ബോര്‍ഡ് നിലപാടാണ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

  • സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയത് കൊണ്ടോ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ടോ അത് മുന്‍കൂട്ടിയുള്ള അംഗീകാരമായി കണക്കാക്കാനാവില്ല.
  • സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് പേരുകള്‍ അന്തിമമാണെന്ന മട്ടില്‍ പരസ്യങ്ങളോ പ്രചാരണങ്ങളോ നടത്തരുത്.
  • റിവൈസിംഗ് കമ്മിറ്റിക്ക് സിനിമയുടെ പേരുകളില്‍ മാറ്റം വരുത്താന്‍ പൂര്‍ണ്ണ അധികാരമുണ്ട്.

കടുത്ത ആശങ്കയറിച്ച് ഫിലിം ചേംബര്‍

സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ തീരുമാനം ചലച്ചിത്രമേഖലയില്‍ കടുത്ത അനിശ്ചിതാവസ്ഥയും വലിയ സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുമെന്ന് കേരള ഫിലിം ചേംബര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍സര്‍ ബോര്‍ഡിന് അയച്ച കത്തിലാണ് ചേംബര്‍ ആശങ്കകള്‍ വ്യക്തമാക്കിയത്.

  • പ്രൊഡ്യൂസര്‍മാരുടെ ബാധ്യത: ഷൂട്ടിംഗ് ഘട്ടത്തിലും പ്രമോഷന്റെ ഭാഗമായും സിനിമയുടെ ടൈറ്റില്‍ വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്. അവസാന നിമിഷം പേര് മാറ്റേണ്ടി വന്നാല്‍ അത് നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകും.
  • പ്രമോഷനെ ബാധിക്കും: ടീസറുകളും ട്രെയിലറുകളും പുറത്തിറക്കുന്നതുള്‍പ്പെടെയുള്ള പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളില്‍ ടൈറ്റിലിന് നിര്‍ണ്ണായക സ്ഥാനമുണ്ട്.
  • വ്യക്തമായ മേല്‍നോട്ടം: സിനിമകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഫിലിം ചേമ്പറിന്റെ കൃത്യമായ മേല്‍നോട്ടവും നിയന്ത്രണവുമുണ്ട്. നിലവിലുള്ള ഈ രീതി അട്ടിമറിക്കുന്നത് പ്രൊഡ്യൂസര്‍മാരെ പ്രതിസന്ധിയിലാക്കുമെന്ന് ചേംബര്‍ കട്ടില്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന കര്‍ശനമായ നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദ്ദേശങ്ങളും വന്നിരിക്കുന്നത്. ഇത് സിനിമാ സംഘടനകളും കേന്ദ്ര ബോര്‍ഡും തമ്മിലുള്ള പുതിയ പോരിന് വഴിവെച്ചേക്കുമെന്നാണ് സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.