...
Home News International ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം; 50 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് ഗുരുതര പരിക്ക്

ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം; 50 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് ഗുരുതര പരിക്ക്

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം

164

ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം.

തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്‌തു. കെട്ടിട ഉടമക്കെതിരെ കേസ് ഫയൽ ചെയ്‌തിട്ടുണ്ടെന്ന് ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ റിപ്പോർട്ട് ചെയ്‌തു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.