...
Home News National റിപ്പബ്ലിക് ദിനത്തിൽ സിആർ‌പി‌എഫ് സംഘത്തെ നയിക്കുന്ന ആദ്യ വനിത

റിപ്പബ്ലിക് ദിനത്തിൽ സിആർ‌പി‌എഫ് സംഘത്തെ നയിക്കുന്ന ആദ്യ വനിത

സിആർപിഎഫ് പുരുഷ സംഘത്തെ വനിത നയിക്കുന്നത് ഇതാദ്യമായതിനാൽ ഇതൊരു ചരിത്ര നിമിഷമായിരിക്കും

285

ജനുവരി 26ന് ഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ജമ്മു കാശ്‌മീർ നിവാസിയായ 26 വയസുകാരിയായ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് സിമ്രാൻ ബാല പങ്കെടുക്കും. തൻ്റെ സേനയിലെ പുരുഷ സംഘത്തെ അവർ നയിക്കും.

റിപ്പബ്ലിക് ദിന പരേഡിൽ ഒരു സിആർപിഎഫ് പുരുഷ സംഘത്തെ വനിത നയിക്കുന്നത് ഇതാദ്യമായതിനാൽ ഇതൊരു ചരിത്ര നിമിഷമായിരിക്കും. ഈ ദേശീയ പരിപാടിയിൽ 140-ലധികം പുരുഷ ഉദ്യോഗസ്ഥരുടെ സംഘത്തെ അവർ നയിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

2026 ജനുവരി 26ന് ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 പ്രത്യേക അതിഥികളെ (പങ്കാളികൾ ഉൾപ്പെടെ) ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികപ്രസ്‌താവനയിൽ പറഞ്ഞു.

വരുമാനത്തിലും തൊഴിലവസരങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവർ, മികച്ച നവീനാശയക്കാർ, ഗവേഷകർ & സ്റ്റാർട്ടപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, പ്രധാന സർക്കാർ സംരംഭങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചവർ എന്നിവർ അതിഥികളിൽ ഉൾപ്പെടുന്നു. -ANI

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.