...
Home News International ‘പാകിസ്‌താനില്‍ മിന്നല്‍ പ്രളയം’; 243 പേര്‍ മരിച്ചു, നിരവധി ആളുകളെ കാണാനില്ല

‘പാകിസ്‌താനില്‍ മിന്നല്‍ പ്രളയം’; 243 പേര്‍ മരിച്ചു, നിരവധി ആളുകളെ കാണാനില്ല

കുടുങ്ങിക്കിടന്ന 2000-ത്തോളം വിനോദ സഞ്ചാരികളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തി

229

മിന്നല്‍ പ്രളയത്തില്‍ പാകിസ്‌താനിൽ 243 പേര്‍ മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്‌തു. വടക്ക്- പടിഞ്ഞാറന്‍ പാകിസ്‌താനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്‌ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നിരവധി വീടുകളും ഒലിച്ചു പോയി.

ബുനറില്‍ രക്ഷാ പ്രവര്‍ത്തകരും, ഹെലികോപ്ടര്‍ സംവിധാനവും ചേര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മണ്ണിലും ചെളിയിലും പൊതിഞ്ഞ് കിടക്കുന്ന പ്രദേശത്ത് നിന്ന് ആളുകളെ രക്ഷിക്കുന്നത് ദുഷ്‌കരമാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിപ്പെടാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സാധിക്കാത്തതും സാഹചര്യം വഷളാക്കി.

മന്‍സെഹ്ര ജില്ലയില്‍ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന 2000-ത്തോളം വിനോദ സഞ്ചാരികളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷപ്പെടുത്തി. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍.

ബജൗറില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭക്ഷണവുമായി എത്തിയ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാരും മരണപ്പെട്ടിരുന്നു. ഗ്ലേസ്യല്‍ തടാകത്തിൻ്റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.