...
Home News Kerala കാരവനിലെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

കാരവനിലെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണവിവരം കൂടി പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്‌തമാകൂ

243

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുവാക്കളുടെ മരണത്തിൽ ആദ്യം ദുരൂഹത ഉയർന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണവിവരം കൂടി പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്‌തമാകൂ.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പിപി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത്. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. നാല്‌ മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്ക് ഒടുവിൽ ബുധനാഴ്‌ച രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.