Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ് | Nalamidam
27 October 2026
Home News Kerala മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്

176

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം. പ്രതിഫലം വാങ്ങാതെയാണ് ഹേമചന്ദ്രൻ സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മെയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ.അനിൽ കുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറി അനിൽ കുമാറായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ് കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും (ഒഎസ്‌ഡി) നിയമിച്ചിട്ടുണ്ട്. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.