...
Home News Kerala സജിതാ റൈ പോലീസ് കസ്റ്റഡിയില്‍; അധ്യാപിക മൂന്നുകോടി രൂപ തട്ടിയെന്നാണ് ആരോപണം

സജിതാ റൈ പോലീസ് കസ്റ്റഡിയില്‍; അധ്യാപിക മൂന്നുകോടി രൂപ തട്ടിയെന്നാണ് ആരോപണം

സ്‌കൂള്‍ അധ്യാപികയായ സജിതാ റൈ ഡിവൈഎഫ്‌ഐ നേതാവെന്ന നിലയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്

337

കാസര്‍കോട്: ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവും അധ്യാപികയുമായ സജിതാ റൈയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പൊലീസാണ് സച്ചിതയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ വിവിധ സ്റ്റേഷനുകളിലായി 11 കേസുകളാണ് സജിതക്കെതിരെയുള്ളത്.

മൂന്ന് കോടി രൂപയെങ്കിലും ചുരുങ്ങിയത് വിവിധ സ്‌കൂളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്‌ദാനം ചെയ്ത് സജിത തട്ടിയെടുത്തിട്ടുണ്ടാകും എന്നാണ് പരാതിക്കാരുടെ ആരോപണം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്‌സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെ വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.

മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അധ്യാപികയായ സജിതാ റൈ ഡിവൈഎഫ്‌ഐ നേതാവെന്ന നിലയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വ്യക്‌തികളിൽ നിന്ന് വാങ്ങിയെന്നാണ് പരാതി.

കര്‍ണാടക എക്‌സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സജിതാ റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ബുധനാഴ്‌ച കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.