...
Home News Kerala സ്‌കൂളിലെ ‘ഭക്ഷണ മെനുവിനെ പരിഹസിച്ച അധ്യാപകന്’ എതിരെ പൂർവ വിദ്യാർത്ഥിയുടെ വൈറൽ പോസ്റ്റ്

സ്‌കൂളിലെ ‘ഭക്ഷണ മെനുവിനെ പരിഹസിച്ച അധ്യാപകന്’ എതിരെ പൂർവ വിദ്യാർത്ഥിയുടെ വൈറൽ പോസ്റ്റ്

മുമ്പ് വിദ്യാർത്ഥികൾ ഇയാൾ പഠിപ്പിക്കേണ്ട എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സ്‌കൂളിലെ ഹെഡ്‍മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റിലൂടെ പറയുന്നു

304

“ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ള ഒരാളാണയാൾ”. സ്‌കൂളിലെ പുതിയ ഭക്ഷണ മെനുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് അധ്യാപകന് എതിരെ മുൻ വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലായി. ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ള ഒരാളാണ് അയാളെന്നും ഇയാളിൽ നിന്നും ഇതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടത് ഇല്ലെന്നും ദിനേശ് ജയദാസ് തൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

പലതവണ ഇയാൾക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയപ്പോഴെല്ലാം കരഞ്ഞു മാപ്പ് അപേക്ഷിച്ച് രക്ഷപ്പെട്ട് പോയതാണിയാൾ എന്നും എൻ്റെ അറിവിൽ ഇയാൾ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം ബാച്ചിലെയും വിദ്യാർത്ഥികൾ ഇയാൾ പഠിപ്പിക്കേണ്ട എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സ്‌കൂളിലെ ഹെഡ്‍മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പോസ്റ്റിലൂടെ പറയുന്നു.

സംസ്ഥാന സർക്കാർ പുതിയതായി വിദ്യാലയങ്ങളിൽ ഏർപ്പെടുത്തുന്ന ഭക്ഷണ മെനുവിനെ പരിഹസിച്ചു കൊണ്ട് ഒറ്റപ്പാലം എ.വിഎം ചുനങ്ങാട് ഹൈസ്‌കൂളിലെ അധ്യാപകനായ പ്രബിനാണ്, ‘പ്രബിൻ ഒറ്റപ്പാലം’ എന്ന തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവാദപരമായ പരാമർശം നടത്തിയത്. കോൺഗ്രസ് അധ്യാപക സംഘടന നേതാവാണ് പ്രബിൻ. വിദ്യാർഥികൾ സ്‌കൂളിൽ തീറ്റ മത്സരത്തിന് വരുന്നവരാണ്‌ എന്നാണ് ഇയാൾ അധിക്ഷേപ പരാമർശം നടത്തിയത്.

ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Prabin Ottapalam എന്ന പര നാറി
പഠിപ്പിച്ച മറ്റൊരു അധ്യാപകനെയും ഇയാൾ എന്ന് അഭിസംബോധന ചെയ്യേണ്ട ഗതികേട് ഇന്നേവരെ വന്നിട്ടില്ല, ഇയാളെ ഒഴികെ…
ഒരു അധ്യാപകന് ചേരാത്ത എല്ലാ ഗുണങ്ങളും ഉള്ള ഒരാൾ,
ഹിന്ദി എന്ന വിഷയം പഠിപ്പിക്കാൻ ക്ലാസിൽ വന്നാൽ തള്ള് കഥകളും സംഗീത കച്ചേരികളും മാത്രം നടത്തി സമയം കളയുന്ന ആൾ,

അങ്ങനെ അങ്ങനെ കുറെ സവിശേഷതകളാണ് ഇയാൾക്ക്.
ഇയാളിൽ നിന്നും ഇതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പലതവണ ഇയാൾക്കെതിരെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയപ്പോഴെല്ലാം കരഞ്ഞു മാപ്പ് അപേക്ഷിച്ച് രക്ഷപ്പെട്ടു പോയതാണിയാൾ. എൻ്റെ അറിവിൽ ഇയാൾ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം ബാച്ചിലെയും വിദ്യാർത്ഥികൾ (ഞങ്ങളുടെ ബാച്ച് ഉൾപ്പെടെ) ഇയാൾ പഠിപ്പിക്കേണ്ട എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സ്‌കൂളിലെ ഹെഡ്‍മാസ്റ്റർക്ക് പരാതി നൽകിയത് എനിക്കറിയാം.
അത്രയും അത്രയും ടോക്‌സിക്കാണ് ഇയാൾ.
സ്‌കൂൾ മാനേജ്മെന്റ് ഇനിയെങ്കിലും ഇയാൾക്കെതിരെ കർശന നടപടി എടുത്തേ തീരൂ…
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി V Sivankutty യുടെ ശ്രദ്ധയിലേക്ക് കൂടി ചേർക്കുന്നു….

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.