...
Home News National ആഗ്ര കുളത്തിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു; അഞ്ചുപേരെ പോലീസും നാട്ടുകാരും രക്ഷപ്പെടുത്തി

ആഗ്ര കുളത്തിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു; അഞ്ചുപേരെ പോലീസും നാട്ടുകാരും രക്ഷപ്പെടുത്തി

ഔറയ്യ, കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച കുട്ടികളുടെ കുടുംബങ്ങൾ

204

ആഗ്ര: കുളത്തിൽ കുളിക്കുന്നതിനിടെ നാല് കുട്ടികൾ മുങ്ങിമരിച്ചു, രക്ഷിക്കാൻ ശ്രമിച്ച മറ്റ് അഞ്ച് പേരെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായി പോലീസ് അധികൃതർ പറഞ്ഞു. ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്നത്. ആഗ്ര ജില്ലയിലെ ഖണ്ഡൗലി പോലീസ് സ്റ്റേഷൻ പരിധിയിൽ യമുന എക്‌സ്‌പ്രസ് വേക്ക് സമീപമാണ് സംഭവം. നാല് കുട്ടികൾക്കും ഏകദേശം 10-12 വയസ്സ് പ്രായമുണ്ടെന്ന് അവർ പറഞ്ഞു.

വെള്ളത്തിൽ മുങ്ങിയ ഇവരെ രക്ഷപ്പെടുത്താനുള്ള വിഫലശ്രമം നടത്തിയ അഞ്ച് പേരിൽ നാല് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുന്നതിന് മുമ്പ് ഇവരും കുളത്തിൽ മുങ്ങുകയായിരുന്നു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

രാവിലെ 10.30ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്‌തതെന്ന് എത്മാദ് പൂരിലെ പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ സുകന്യ ശർമ്മ പിടിഐയോട് പറഞ്ഞു. ഹിന, ഖുഷി, ചാന്ദനി, റിയ എന്നിവരാണ് മരിച്ച കുഞ്ഞുങ്ങൾ, -പോലീസ് പറഞ്ഞു

“ഔറയ്യ, കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച കുട്ടികളുടെ കുടുംബങ്ങൾ, എന്നാൽ കുറച്ചുകാലമായി ഇവർ ഇവിടെ താമസിക്കുന്നു,” -എസിപി പറഞ്ഞു, അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെറിയ സാധനങ്ങൾ വിറ്റ് ഉപജീവനം കണ്ടെത്തുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു.

കുളത്തിലുണ്ടായിരുന്ന ഒമ്പതുപേരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കും മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.