...
Home News National ക്ഷേത്രത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് മഹാരാഷ്ട്രയില്‍ നാലുപേർ ദാരുണമായി മരിച്ചു

ക്ഷേത്രത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് മഹാരാഷ്ട്രയില്‍ നാലുപേർ ദാരുണമായി മരിച്ചു

ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഭക്തരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും മന്ത്രി

168

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ യശ്വനി ഗ്രാമത്തില്‍ പണിത് കൊണ്ടിരിക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 3.30 -ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്.

പണിത് കൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗത്തെ സ്ലാബ് തകര്‍ന്നാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ പര്‍ഹാണി സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടം അറിഞ്ഞതിന് പിന്നാലെ ജില്ലാ കളക്ടറെയും, ജില്ലാ പോലീസ് മേധാവി, ആരോഗ്യ വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന വനിതാ ശിശു വകുപ്പ് മന്ത്രി മേഘ്‌ന ബോര്‍ഡിക്കര്‍ അറിയിച്ചു.

പര്‍ഭാനിയിലെയും അയല്‍ ജില്ലകളിലെയും ഭക്തര്‍ ശനിയാഴ്‌ച ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്നും, ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഭക്തരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.