...
Home Entertainments ബാലയുടെ ജീവിതത്തിൽ നാല് വിവാഹങ്ങൾ; ആദ്യവിവാഹം കർ‌ണാടക സ്വദേശിനിയുമായി

ബാലയുടെ ജീവിതത്തിൽ നാല് വിവാഹങ്ങൾ; ആദ്യവിവാഹം കർ‌ണാടക സ്വദേശിനിയുമായി

ബാലയുടെ ആദ്യ ഭാര്യ ഗായികയായ അമൃത സുരേഷ് ആണെന്നാണ് യഥാർത്ഥത്തിൽ പലരുടേയും ധാരണ

425

നടൻ ബാല നാലാമതും വിവാഹിതനായെന്ന വാർത്ത കേട്ടാണ് സോഷ്യൽ ലോകം ഉണർന്നത്. ബാലയുടെ മുറപ്പെണ്ണ് കോകിലയാണ് ഇത്തവണ വധു. ബുധനാഴ്‌ച രാവിലെയാണ് മാമൻ്റെ മകൾ കോകിലയെ നടൻ ജീവിത സഖിയാക്കിയത്.

താൻ ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ആണിപ്പോൾ തൻ്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ തിരഞ്ഞെടുത്തിരിക്കുന്നത്.

എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചെന്നൈ സ്വദേശിനിയാണ് കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇതിനിടെ ചർച്ചയാവുകയാണ് ബാലയുടെ ജീവിതത്തിലെ നാല് വിവാഹങ്ങൾ.

ബാലയുടെ ആദ്യ ഭാര്യ ഗായികയായ അമൃത സുരേഷ് ആണെന്നാണ് യഥാർത്ഥത്തിൽ പലരുടേയും ധാരണ. എന്നാൽ ഇതിന് മുന്നേയും ഒരു വിവാഹം ബാല കഴിച്ചിരുന്നു എന്നത് പലർക്കും അറിയില്ല. കർണാടക സ്വദേശിനിയുമായാണ് ബാലയുടെ ആദ്യ വിവാഹം നടന്നത്.

അമൃത പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്‌തുത. അമൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പരാമർശിച്ചിട്ടുള്ളത്. ബാലയുമായുള്ള അമൃതയുടെ വിവാഹ നിശ്ചയത്തിനുശേഷം പിതാവിൻ്റെ സുഹൃത്ത് കൂടിയായ സംഗീത സംവിധായകൻ രാജാമണിയാണ് ബാല മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത്.

ആ സമയത്ത് ബാലയോടുള്ള അമൃതയുടെ സ്നേഹം നടനെ തന്നെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിച്ചു. ഈ വിവാഹത്തിൽ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. അവന്തിക എന്ന പാപ്പുവാണ് ഇരുവരുടേയും മകൾ. പിന്നീട്, ബാലയ്ക്കെതരെ പാപ്പുവും രം​ഗത്തെത്തിയിരുന്നു.

നടൻ ബാലയുടെ മൂന്നാമത്തെ വിവാഹം എലിസബത്ത് എന്ന യുവതിയുമായാണ്. ഡോക്ടറായി ജോലി ചെയ്‌തു വരികയാണ് എലിസബത്ത്. എന്നാൽ ഏറെ നാളായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇരുവരും പിരിഞ്ഞുവെന്ന ചർച്ചകൾ സജീവമായിരുന്നു. എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർചെയ്‌തിരുന്നില്ല.

Courtesy:News18Malayalam

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.