...
Home News Kerala 24 ന്യൂസ് ചാനല്‍ ചെയര്‍മാനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്; രജിസ്റ്റർ ചെയ്ത് പോലീസ്

24 ന്യൂസ് ചാനല്‍ ചെയര്‍മാനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്; രജിസ്റ്റർ ചെയ്ത് പോലീസ്

പരാതി പ്രകാരം, മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി ശൃംഖല തട്ടിയെടുത്തു എന്ന് ആരോപിക്കുന്നു.

229

24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടി രൂപയുടെ തട്ടിപ്പ് കേസെടുത്തതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. നെടുമ്പാശേരി പൊലീസ് ആണ് കേസ് എടുത്തത് . നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ സലാമിന്റെ പരാതി അടിസ്ഥാനമാക്കിയുള്ള കേസ് നിലവില്‍ അഞ്ചു പേര്‍ക്കെതിരെ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

പരാതി പ്രകാരം, മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി ശൃംഖല തട്ടിയെടുത്തു എന്ന് ആരോപിക്കുന്നു. ഇത് നടപ്പിലാക്കുന്നതിനായി പ്രതികള്‍ വ്യാജരേഖകളുടെ വലിയ തോതില്‍ സൃഷ്ടിച്ചു എന്ന് പരാതിയില്‍ പറയുന്നു.

കൂടാതെ, പരാതിക്കാരനെ ഹോട്ടലില്‍ പൂട്ടി ക്രൂരമായി മര്‍ദ്ദിച്ചതും മറ്റ് ഗുരുതരമായി ആരോപണങ്ങളും എഫ്ഐആറിൽ ഉണ്ട്. നെടുമ്പാശേരി പൊലീസ് എഫ്ഐആറിൽ വിശദീകരിച്ചിരിക്കുന്നത്, “ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ 2015 മുതല്‍ 2019 വരെ ഗൂഡാലോചന നടത്തി, 2003 മുതല്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 2000 കോടി രൂപ മൂല്യമുള്ള ആശുപത്രി ശൃംഖല വ്യാജരേഖയിലൂടെ തട്ടിയെടുത്തിരിക്കുന്നു” എന്നാണ് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.