...
Home News Kerala തിരുവനന്തപുരം പ്രസ്ക്ലബിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഓഫീസ് സെക്രട്ടറിക്കെതിരേ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം പ്രസ്ക്ലബിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഓഫീസ് സെക്രട്ടറിക്കെതിരേ കേസെടുത്ത് പൊലീസ്

2022 ഏപ്രിൽ ഒന്നു മുതൽ മേയ് 22 വരെയുള്ള കാലഘട്ടത്തിൽ ക്ലബിന്റ വരുമാനത്തുകകൾ യഥാസമയം ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തി മൂന്നരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്.

311

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണത്തിന്റെ നാണക്കേടിൽ തലസ്ഥാനത്തെ മാധ്യമസമൂഹം. തിരുവനന്തപുരം പ്രസ് ക്ലബിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്. 3,68,945 രൂപ വെട്ടിച്ചതിന് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിന്റെ പേരിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

ഐപിസി 408,418 വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രസ്ക്ലബ് സെക്രട്ടറി കെഎൻ സാനുവിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജസിറ്റർ ചെയ്തത്.

2022 ഏപ്രിൽ ഒന്നു മുതൽ മേയ് 22 വരെയുള്ള കാലഘട്ടത്തിൽ ക്ലബിന്റ വരുമാനത്തുകകൾ യഥാസമയം ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തി മൂന്നരലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണം മോഷണ കേസിൽ പ്രതിയായ ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാൽ പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവിന് നൽകിയ വിശദീകരണക്കത്താണ് ഈ വാദത്തിന് അടിസ്ഥാനം.

പ്രതിദിനം പതിനായിരങ്ങൾ വരുമാനമുള്ള സ്ഥാപനമാണ് തിരുവനന്തപുരം പ്രസ്ക്ലബ്. വാർത്താസമ്മേളനങ്ങൾ, ഹാൾ ബുക്കിം​ഗ് എന്നിവയാണ് പ്രധാന വരുമാന മാർ​ഗം. പ്രസ്ക്ലബിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനം വേറെ. ഈ വരുമാനത്തിൽ നിന്നാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

പ്രസ്ക്ലബ് സെക്രട്ടറി സാനു ഓഫീസ് സെക്രട്ടറി വിനീത് ​ഗോപാലിനോട് വിശദീകരണം തേടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.