...
Home News International ഫ്രണ്ട്സ് സ്പോർട്ടിംഗ് ക്ലബ് ഇരുപതാം വാർഷികാഘോഷം: മാഞ്ചസ്റ്ററിൽ ‘മെഗാ ഫാമിലി ക്രിക്കറ്റ് ഫെസ്റ്റിവൽ’; ഏപ്രിൽ 11ന്...

ഫ്രണ്ട്സ് സ്പോർട്ടിംഗ് ക്ലബ് ഇരുപതാം വാർഷികാഘോഷം: മാഞ്ചസ്റ്ററിൽ ‘മെഗാ ഫാമിലി ക്രിക്കറ്റ് ഫെസ്റ്റിവൽ’; ഏപ്രിൽ 11ന് ആവേശകരമായ കായികമാമാങ്കം

ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പ്രധാന ആകർഷണമായി ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും.

90

പ്രശസ്ത കായിക സംഘടനയായ ഫ്രണ്ട്സ് സ്പോർട്ടിംഗ് ക്ലബ് (FSC) ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മെഗാ ഫാമിലി ക്രിക്കറ്റ് ഫെസ്റ്റിവൽ’ ഏപ്രിൽ 11ന് നടക്കും. മാഞ്ചസ്റ്ററിലെ അലക്‌സാന്ദ്ര പാർക് ആണ് വേദി.

ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പ്രധാന ആകർഷണമായി ഹാർഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. 10 ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ തമ്മിൽ മാറ്റുരയ്ക്കും.

ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് £601യും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് £301യും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ഓരോ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, എം.വി.പി (MVP) എന്നീ പ്രത്യേക അവാർഡുകളും ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി ഫീസ് £125 ആണ്.

ഇതോടൊപ്പം ‘ഫാമിലി ഫൺ ഡേ’യും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കായി ബൗൺസി കാസിൽ, ഫേസ് പെയിന്റിംഗ്, സൗജന്യ ക്രിക്കറ്റ് പരിശീലനം എന്നിവ ഒരുക്കിയിട്ടുണ്ട്. വനിതകൾക്കായി പ്രത്യേക ലേഡീസ് സോഫ്റ്റ്ബോൾ ക്രിക്കറ്റ് മത്സരവും നടക്കും. വിവിധ ഭക്ഷണ സ്റ്റാളുകളും പരിപാടിയുടെ ഭാഗമാകും.

ഏപ്രിൽ 11 ശനിയാഴ്ച നടക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ കായിക പ്രേമികളെയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

ലിജോ: 07341482107

നിശാന്ത്: 07508716317

അരുൺ: 07587394247

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.