...
Home News International ‘ലഷ്‌കർ മുതൽ വൈറ്റ് ഹൗസ് വരെ’; മുൻ ജിഹാദിസ്റ്റ് ഇസ്‌മായിൽ റോയർ, ട്രംപിൻ്റെ പ്രധാന ഉപദേശക...

‘ലഷ്‌കർ മുതൽ വൈറ്റ് ഹൗസ് വരെ’; മുൻ ജിഹാദിസ്റ്റ് ഇസ്‌മായിൽ റോയർ, ട്രംപിൻ്റെ പ്രധാന ഉപദേശക സമിതിയിൽ

ഇസ്ലാമിക ജിഹാദിസ്റ്റായ റോയറിനെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു

272

മുൻ ജിഹാദിസ്റ്റ് ഇസ്‌മായിൽ റോയർ ട്രംപിൻ്റെ പ്രധാന ഉപദേശക സമിതിയിൽ. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 13 വർഷം ജയിലിൽ കഴിഞ്ഞ ഇസ്‌മായിൽ റോയറെ വൈറ്റ് ഹൗസിൻ്റെ മതസ്വാതന്ത്ര്യ കമ്മീഷൻ ഉപദേശക സമിതി അംഗമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം ശനിയാഴ്‌ച നാമനിർദ്ദേശം ചെയ്‌തു.

2003ൽ അമേരിക്കക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയതിനും അൽ- ഖ്വയ്ദയ്ക്കും ലഷ്‌കർ- ഇ തൊയ്ബയ്ക്കും ഭൗതിക സഹായം നൽകിയതിനും ഇസ്ലാമിക ജിഹാദിസ്റ്റായ റോയറിനെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. തോക്കുകളും സ്ഫോടക വസ്‌തുക്കളും ഉപയോഗിക്കാൻ സഹായിച്ചതിനും 2004ൽ കുറ്റം സമ്മതിച്ച ഇയാൾക്ക് 20 വർഷം തടവും 13 വർഷം തടവും ലഭിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

വൈറ്റ് ഹൗസിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് റോയർ പരമ്പരാഗത ഇസ്ലാമിക പണ്ഡിതന്മാരിൽ നിന്ന് മതശാസ്ത്രം പഠിച്ചിട്ടുണ്ട്. ഒരു ദശാബ്‌ദത്തിലേറെ ലാഭേച്ഛയില്ലാത്ത ഇസ്ലാമിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.