...
Home News International നവംബര്‍ 5 മുതല്‍ അമേരിക്കയിൽ സമയം ഒരു മണിക്കൂര്‍ പുറകോട്ട്; കാരണം അറിയാം

നവംബര്‍ 5 മുതല്‍ അമേരിക്കയിൽ സമയം ഒരു മണിക്കൂര്‍ പുറകോട്ട്; കാരണം അറിയാം

അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പക്ഷെ സമയമാറ്റം ബാധകമല്ല.

146

അമേരിക്കന്‍ ഐക്യ നാടുകളില്‍ നവംബർ 5 ഞായറാഴ്ച പുലര്‍ച്ച 2 മണിക്ക് ഘടികാരത്തിന്റെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കുകയാണ് ചെയ്യുക. മുൻ കളങ്ങളിൽ മാര്‍ച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെച്ചിരുന്നത്.

‘വിന്റര്‍’ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ‘ഫോള്‍’ സീസണില്‍ ഔരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന തീരുമാനം അമേരിക്കയില്‍ ഓണം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.

സൂര്യ പ്രകാശം കൂടുതലായി ലഭിക്കുന്ന സ്പ്രിംഗ്, വിന്റര്‍ സീസനുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുന്നതിനും ഇങ്ങനെ മിച്ചം വെക്കുന്ന വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുന്നതിനും, ഇങ്ങനെ മിച്ചം വെക്കുന്ന വൈദ്യുതി യുദ്ധം മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സമയമാറ്റം അംഗീകരിച്ച് നടപ്പാക്കിയത്.

‘സ്പ്രിംഗ് ഫോര്‍വേര്‍ഡ്’, ‘ഫോള്‍ ബാക്ക്’ എന്നാണ് ഈ സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പക്ഷെ സമയമാറ്റം ബാധകമല്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.