...
Home News Kerala യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഒരുക്കും: മന്ത്രി...

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണ്. പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെല്‍ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വര്‍ധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

295

യാത്രക്കാര്‍ക്ക് മികച്ചസൗകര്യങ്ങളുമായി കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കരയില്‍ പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടനെ നടക്കും. ബസ് സ്റ്റേഷനുകളില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കെ എസ് ആര്‍ ടി സിയുടെ ബിസിനസ് ക്ലാസ് ബസ്സുകള്‍ ഉടനെ നിരത്തിലിറങ്ങും. ട്രാവല്‍ കാര്‍ഡ് വിതരണം ത്വരിതപെടുത്തും.

ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണ്. പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെല്‍ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വര്‍ധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തനാപുരം-എറണാകുളം റൂട്ടില്‍ ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, കുണ്ടയം-ഏനാത്ത് -കടമ്പനാട്-ചക്കുവള്ളി വഴിയുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ മേഖലകളിലൂടെയുള്ള മിനി ബസ് സര്‍വീസുകള്‍ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.