...
Home News National മുംബൈയിൽ ഗണേശ വിഗ്രഹം തകർന്നുവീണ് വൻ ദുരന്തം; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

മുംബൈയിൽ ഗണേശ വിഗ്രഹം തകർന്നുവീണ് വൻ ദുരന്തം; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്

'ഭൂലേശ്വരച രാജ' എന്നറിയപ്പെടുന്ന കൂറ്റൻ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി തകർന്നുവീണത്

4

ദക്ഷിണ മുംബൈയിലെ ഭുലേശ്വറിൽ ഗണേശോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കൂറ്റൻ ഗണേശ വിഗ്രഹം തകർന്നുവീണ് രണ്ട് പേർ ദാരുണമായി മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.

അപകടം നടന്നത് ഇങ്ങനെ

ശനിയാഴ്ച രാത്രി 10 മണിയോടെ ദക്ഷിണ മുംബൈയിലെ ഭുലേശ്വറിൽ ജയ് അംബെ ചൗക്കിന് സമീപമുള്ള ബലറാം മർച്ചന്റ് റോഡിലാണ് സംഭവം. ‘ഭൂലേശ്വരച രാജ’ എന്നറിയപ്പെടുന്ന കൂറ്റൻ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി തകർന്നുവീണത്.

മരിച്ചവരെ തിരിച്ചറിഞ്ഞു

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും സങ്കേത് നെവ്‌ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.

വൈഭവ് ഘേനന്ദ് (38), പവൻ ചൗരസ്യ (25), കുനാൽ കാഷിദ് (26) എന്നിവർക്കും അഞ്ച് വയസ്സുള്ള ലാവണ്യ ഗനേർ, ഏഴ് വയസ്സുള്ള ദിവ്യ ഗനേർ എന്നീ കുട്ടികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവമറിഞ്ഞ് അഗ്നിശമന സേനയും പോലീസും സിവിക് വാർഡ് ജീവനക്കാരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മഹാരാഷ്ട്രയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന ഗണേശോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈയിലുണ്ടായ ഈ ദാരുണ സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.