...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്?

എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്?

ധ്രുവ് ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നില്ല, ഇന്ത്യൻ യുവത്വം ധ്രുവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. വിഷം വമിപ്പിക്കുന്ന പരമ്പരാഗത മാധ്യമങ്ങളെ ജെൻസികൾ കയ്യൊഴിച്ചതിൽ ധ്രുവിനെപ്പോലുള്ള സോഷ്യൽ മീഡിയ ഐക്കണുകൾക്ക് വലിയ പങ്കുണ്ട്.

4

| ബഷീർ വള്ളിക്കുന്ന്

എന്ത് കൊണ്ടാണ് ധ്രുവ് റാഠിയെ ജെൻസികൾ ഇത്രയേറെ നെഞ്ചേറ്റുന്നത്. ധ്രുവ് ബാംഗ്ലൂരിലെ വേദിയിലേക്ക് കടന്ന് വന്നപ്പോൾ ഉണ്ടായ ആരവത്തിന്റെ കൊടുമുടി എങ്ങനെ സൃഷ്ടിക്കപ്പെട്ടു. വളരെ ലളിതമാണ് ഉത്തരം. മുട്ടിലിഴയുന്ന ഗോദി മാധ്യമങ്ങൾ മനുഷ്യ വിദ്വേഷത്തിന്റെ പ്രചാരണം ഏറ്റെടുത്തപ്പോൾ, നുണക്കഥകളുടെ കൂമ്പാരം അഴിച്ചു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഒറ്റയാൾ പട്ടാളം കണക്കെ അവയെ പൊളിച്ചടുക്കിക്കൊണ്ടിരുന്നു ധ്രുവ്.

സംഘി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉയർത്തിവിടുന്ന വിഷപ്രചാരണങ്ങളെ അപ്പപ്പോൾ പ്രതിരോധിച്ചു കൊണ്ടിരുന്നു ധ്രുവ്. ധ്രുവ് ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നില്ല, ഇന്ത്യൻ യുവത്വം ധ്രുവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. വിഷം വമിപ്പിക്കുന്ന പരമ്പരാഗത മാധ്യമങ്ങളെ ജെൻസികൾ കയ്യൊഴിച്ചതിൽ ധ്രുവിനെപ്പോലുള്ള സോഷ്യൽ മീഡിയ ഐക്കണുകൾക്ക് വലിയ പങ്കുണ്ട്. ധ്രുവിന് മാത്രമല്ല, പുതുതലമുറയിലേക്ക് എത്താൻ ശ്രമിച്ച സമാന്തര മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. വിഷപ്രചാരണങ്ങളെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ച ഓരോ മനുഷ്യനും പങ്കുണ്ട്.

ഇൻസ്റ്റയിലെ ജെൻസി തലമുറയുടെ പ്രതികരണങ്ങൾ കാണുമ്പോൾ, ഫാസിസ്റ്റുകളുടെ ഓരോ നുണക്കഥകളും അവർ അതിമനോഹരമായി പൊളിച്ചടുക്കുന്നത് കാണുമ്പോൾ നാം അത്ഭുതപ്പെടാറുണ്ട്. ഗോദി മാധ്യമങ്ങളുടെ പെരുമഴകളെ അതിജീവിച്ച് ഇവർ എങ്ങിനെയാണ് ഇത്രയും ഇൻഫോംഡ് ആയത് എന്ന്. ഒറ്റ ഉത്തരമേയുള്ളൂ, പരമ്പരാഗത ഗോദി മാധ്യമങ്ങളുടെ വിഷവഴികളിലൂടെയല്ല, നവമാധ്യമങ്ങളുടെ ഒരു സമാന്തര ലോകത്തിലൂടെയാണ് ജെൻസികൾ സഞ്ചരിച്ചത്. ധ്രുവിനെപ്പോലുള്ള സോഷ്യൽ മീഡിയ ഐക്കണുകൾ ആയിരുന്നു അവരുടെ വാർത്താ സോഴ്സുകൾ.

ബാംഗ്ലൂരിൽ കണ്ട ആരവം ഒറ്റ രാത്രി കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല. ഈ ചെറിയ പ്രായത്തിൽ അയാൾ ചെയ്ത ഹാർഡ് വർക്ക്, സോഷ്യൽ മീഡിയ നല്കിയ സാങ്കേതിക അവസരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കാണിച്ച മിടുക്ക്, സംഘി നെറ്റ്‌വർക്ക് ഉയർത്തിയ ഭീഷിണികളും തെറിവിളികളും പുല്ല് പോലെ അതിജീവിച്ച് മുന്നോട്ട് പോകാൻ കാണിച്ച ധീരത.. അതിനെല്ലാമുപരി
അറസ്റ്റ് ചെയ്യപ്പെടാനും ജയിലിലടക്കപ്പെടാനും ഏറെ സാധ്യതയുള്ള ഈ പ്രക്ഷോഭ കാലത്ത് ഇന്ത്യയിലെത്തുക വഴി അയാൾ ജെൻസികളിലേക്ക് പകർന്ന ഊർജ്ജപ്രവാഹം. അവയെല്ലാം ചേർന്ന് സൃഷ്‌ടിച്ച ആരവമാണ് ബാംഗ്ലൂരിൽ നാം കണ്ടത്. അതേ ആരവം തന്നെയാണ് ഡൽഹിയിൽ നാം കാണാൻ പോകുന്നതും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.