...
Home News National ‘ഓടുന്ന ബസിൽ പ്രസവം’; നവജാത ശിശുവിനെ ബസിൽ നിന്നും പുറത്തേക്കെറിഞ്ഞ് കൊന്ന യുവതിയും യുവാവും അറസ്റ്റിൽ

‘ഓടുന്ന ബസിൽ പ്രസവം’; നവജാത ശിശുവിനെ ബസിൽ നിന്നും പുറത്തേക്കെറിഞ്ഞ് കൊന്ന യുവതിയും യുവാവും അറസ്റ്റിൽ

പോലീസ് പറയുന്നതനുസരിച്ച്, വ്യത്യസ്‌ത ജാതിയിൽപ്പെട്ട ഇരുവരും ഒരുമിച്ച് കുറേനാളുകളായി താമസിച്ചിരുന്നു

349

ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽ നിന്നും പുറത്തേക്കെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനിയിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം. ആ സ്ത്രീ ബസിൽ കുഞ്ഞിനെ പ്രസവിച്ചുവെന്നും, താമസിയാതെ, ഭാര്യാഭർത്താക്കന്മാർ ആണെന്ന് അവകാശപ്പെട്ട് ദമ്പതികൾ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ റിതിക ധേരെ (19), അൽതാഫ് ഷെയ്ഖ് (21) എന്നിവരെ അറസ്റ്റ് ചെയ്‌തു. കുഞ്ഞ് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റിതികയും അൽതാഫും. പോലീസ് പറയുന്നതനുസരിച്ച്, വ്യത്യസ്‌ത ജാതിയിൽപ്പെട്ട ഇരുവരും ഒരുമിച്ച് കുറേനാളുകളായി താമസിച്ചിരുന്നു. ബസ് യാത്രക്കിടെ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുകയും ബസിൽ പ്രസവിക്കുകയും ചെയ്‌തു.

പ്രത്രിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ദമ്പതികൾ തീരുമാനിച്ചതായി പറയപ്പെടുന്നു. സംഭവം കണ്ട ഒരു സഹയാത്രിക ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വേഗത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ പർഭാനിയിൽ ബസ് തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

മൃതദേഹം രഹസ്യമായി മറവു ചെയ്‌തുകൊണ്ട് ജനനം മറച്ചു വെച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 94(3), 94(5) എന്നിവ പ്രകാരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത സ്ത്രീയെ ചികിത്സക്കായി പർഭാനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതേസമയം, കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.

ചിത്രം: സങ്കൽപികം

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.