...
Home Entertainments ‘ആടുജീവിതം’ മരുഭൂമിയിൽ വിളയിച്ച അവാര്‍ഡുകള്‍; മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാർ ഉർവശിയും ബീന.ആർ ചന്ദ്രനും

‘ആടുജീവിതം’ മരുഭൂമിയിൽ വിളയിച്ച അവാര്‍ഡുകള്‍; മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാർ ഉർവശിയും ബീന.ആർ ചന്ദ്രനും

2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു

245

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആടുജീവിതം പത്ത് പുരസ്‌കാരങ്ങള്‍ നേടി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.

മികച്ച നടിക്കുള്ള അവാർഡ് ഇത്തവണ രണ്ട് പേർക്കുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും.

ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ:

മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി, മികച്ച ഛായാഗ്രാഹണം- സുനില്‍ കെ.എസ്, മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം- റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ, മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം, മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ.ആർ ഗോകുല്‍.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. 2023ല്‍ സെൻസര്‍ ചെയ്‌ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ അത് 38 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

നവാഗതരുടെ 22 ചിത്രങ്ങള്‍ മത്സരത്തിന് എത്തി. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാര നിര്‍ണയം നടത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ

മികച്ച നടൻ- പൃഥ്വിരാജ് ആടുജീവിതം
മികച്ച സംവിധായകൻ- ബ്ലെസി- ആടുജീവിതം
മികച്ച നടി രണ്ട് പേർ- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട
സ്വഭാവ നടി- ശ്രീ ചന്ദ്രൻ- പൊമ്പളൈ ഒരുമൈ
സ്വഭാവ നടൻ- വിജയരാഘവൻ- പൂക്കാലം

പ്രത്യേക ജൂറി അവാർഡ്- ഗഗനചാരി. സംവിധായകൻ അരുൺ ചന്തു. 25,000 രൂപയും ശിൽപ പത്രവും
മികച്ച വിഷ്വല് എഫക്ടക്‌സ്- 2018 എവരിവൺ ഈസ് എ ഹീറോ
മികച്ച കുട്ടികളുടെ ചിത്രം- അവാർഡില്ല.
മികച്ച നവാഗത സംവിധായഗൻ ഫാസിൽ റസാഖ്-ചിത്രം തടവ്
ജനപ്രീതിയുള്ള കലാമേന്മയും ചിത്രത്തിനുള്ള പ്രത്യേക അവാർഡ്- ആടുജീവിതം.
നൃത്ത സംവിധാനം- ജിഷ്‌ണു, സുലൈഖ മൻസിൽ
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- സുമംഗല- ചിത്രം ജനനം 1947 പ്രണയം തുടരുന്നു
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് പുരുഷൻ- റോഷൻ മാത്യു- ഉള്ളൊഴുക്ക്, വാലാട്ടി.
വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ- ചിത്രം ഓ ബേബി
മേക്കപ്പ് ആർടിസ്റ്റ്- രഞ്ജിത്ത് അമ്പാടി- ചിത്രം ആടുജീവിതം
പ്രൊസസിംഗ് ലാബ് കളറിസ്റ്റ്- വൈശാഖ് ശിവഗണേഷ്- ചിത്രം ആടുജീവിതം
ശബ്ദരൂപ കൽപ്പന- ജയദേവൻ ചക്കാലത്ത്, അനിൽ രാധാകൃഷ്ണൻ-ചിത്രം ഉള്ളൊഴുക്ക്
ശബ്ദമിശ്രണം- റസൂൽ പൂക്കൂട്ടി, ശരത് മോഹൻ- ആടുജീവിതം,
കലാസംവിധായകൻ- മോഹൻദാസ് ചിത്രം 2018
ചിത്രസംയോജനം- സംഗീത് പ്രതാപ് ചിത്രം ലിറ്റിൽ മിസ് റാവുത്തർ
പിന്നണിഗായിക- ആൻ ആമി- തിങ്കൾ പൂവിൻ ഇതൾ അവൾ, ചിത്രം പാച്ചുവും അത്ഭുത വിളക്കും
പിന്നണി ഗായകൻ- വിദ്യാധരൻ മാസ്റ്റർ- പതിരാണെന്ന് ഓർത്തൊരു കനവിൽ, ചിത്രം 1947 പ്രണയം തുടരുന്നു
മികച്ച പശ്ചാത്തല സംഗീത സംവിധാനം- മാത്യൂസ് പുളിക്കൽ, ചിത്രം കാതൽ
മികച്ച സംഗീത സംവിധായകൻ- ഗാനം ചെന്താമര പൂവിൽ, ജസ്റ്റിൻ വർഗീസ് ചിത്രം, ചാവേർ
മികച്ച ഗാനരചയിതാവ്- ഹരീഷ് മോഹനൻ- ഗാനം ചെന്താമര പൂവിൽ- ചിത്രം ചാവേർ
മികച്ച തിരക്കഥ- ബ്ലെസി- ആടുജീവിതം
തിരക്കഥാകൃത്ത്- രോഹിത് എംജി കൃഷ്ണൻ- ഇരട്ട
ഛായാഗ്രഹകൻ- സുനിൽ കെഎസ്- ആടുജീവിതം
കഥാകൃത്ത്- ആദർശ് സുകുമാരൻ- കാതൽ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.