...
Home News International ‘കല്യാണത്തിന് എത്തിയവർക്ക് സമ്മാനമായി സ്വര്‍ണക്കട്ടി’? സത്യാവസ്ഥ അറിയാം

‘കല്യാണത്തിന് എത്തിയവർക്ക് സമ്മാനമായി സ്വര്‍ണക്കട്ടി’? സത്യാവസ്ഥ അറിയാം

ആഢംബരം, പ്രീമിയം, രാജകീയം തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്

291

ഒരു വിവാഹം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു. സൗദിയില്‍ നടന്ന ഒരു കല്ല്യാണ ചടങ്ങിലെ വീഡിയോ ആണ് പുറത്തുവന്നത്. ഒരു പെട്ടി നിറയെ 24 കാരറ്റ് സ്വര്‍ണ ബിസ്‌ക്കറ്റെന്ന് തോന്നിക്കുന്ന വസ്‌തു കെെമാറുന്നതാണ് പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങള്‍.

സ്വര്‍ണത്തിന് ലക്ഷങ്ങള്‍ വിലവരുന്ന ഈ സമയത്ത് ഇത്രയും സ്വര്‍ണം കൈമാറുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയത്. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ആഢംബരം, പ്രീമിയം, രാജകീയം തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്. എന്നാൽ സത്യം എന്താണെന്ന് നോക്കിയാലോ?

നീണ്ട ചര്‍ച്ചകള്‍ക്കക്ക് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത് ആ ബാറുകള്‍ സ്വര്‍ണമല്ലെന്നുള്ളതാണ്. കൈമാറിയത് സ്വര്‍ണ ഫോയിലില്‍ പൊതിഞ്ഞ ചോക്ലേറ്റാണെന്നാണ് വ്യക്തമായിരിക്കുന്നത്.

സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞ പ്രീമിയം മിഠായികള്‍ക്ക് പേരുകേട്ട ‘പാച്ചി’യില്‍ നിന്നുള്ള ചോക്ലേറ്റുകൾ ആണെന്നാണ് ഈ ബ്രാന്‍ഡിനെ കുറിച്ച് അറിയാവുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. എങ്കിലും ഇപ്പോഴും ഇത് സ്വര്‍ണം തന്നെയാണെന്ന് പറയുന്ന കമന്റുകളും കുറവൊന്നുമല്ല. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറാനുള്ള കാരണം ഇതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.