...
Home News Kerala കാസർകോട്ടെ തലക്കളായി ക്ഷേത്രത്തിൽ സ്വർണവും പണവും വെള്ളിയും കവർന്നു

കാസർകോട്ടെ തലക്കളായി ക്ഷേത്രത്തിൽ സ്വർണവും പണവും വെള്ളിയും കവർന്നു

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ദരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

236

ക്ഷേത്രത്തിൽ കവർച്ചയിൽ സ്വർണവും പണവും വെള്ളി പ്രതിമകളും നഷ്‌ടപ്പെട്ടു. കാസർകോട്, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ പരവനടുക്കം തലക്കളായി പരവനടുക്കത്തുള്ള തലക്കളായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് ഞായറാഴ്‌ച രാത്രി കവർച്ച നടന്നത്. ക്ഷേത്രത്തിൻ്റെ മുൻ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കടന്നാണ് മോഷ്‌ടാവ് പണവും സ്വർണ്ണവും വെള്ളിയും കവർന്നത്. 55000 രൂപ വിലമതിക്കുന്ന രണ്ട് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മുദ്രവള പത്ത് വെള്ളി മുദ്രവളകൾ, വെള്ളി നാഗ പ്രതിമ എന്നിവ നഷ്‌ടപ്പെട്ടു.

ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഭണ്ഡാരത്തിലെ പണവുമടക്കം 45000 രൂപയും കവർന്നു. വിഗ്രഹം കവരാനുള്ള ശ്രമം നടന്നില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പണം മാത്രമായിരുന്നു മോഷ്‌ടാവിൻ്റെ ലക്ഷ്യമെന്നും കവർച്ചക്ക് പിന്നിൽ ഒരാൾ മാത്രമാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ദരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.