ഡൽഹിയിൽ അതീവ സുരക്ഷാ മേഖലയിൽ വനിതാ എംപിയുടെ 4 പവന്‍റെ സ്വർണമാല തട്ടി മോഷ്ടാക്കൾ

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.

രാജ്യതലസ്ഥാനത്ത് വനിതാ എംപിയുടെ മാല തട്ടിയെടുത്ത് മോഷ്ടാക്കൾ. പ്രഭാത നടത്തം ചെയ്യുമ്പോൾ തൻറെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ സ്കൂട്ടറിൽ വന്ന് തൻറെ മാല തട്ടിയെടുത്തതായി ഡൽഹിയുടെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ എംപി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. “പുലർച്ചെ 6.15-നും 6.20-നും ഇടയ്ക്ക് പോളണ്ട് എംബസിയുടെ ഗേറ്റ് 3-നും 4-നും സമീപത്തായിരിക്കുമ്പോൾ, ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായി മറച്ച് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ഒരാൾ എൻറെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു” പാർലമെൻറിൻറെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്നിനായി ദില്ലിയിലുള്ള സുധാ രാമകൃഷ്ണൻ പറഞ്ഞു.

ഡൽഹിയിലെ , ഈ അതീവ പ്രാധാന്യമുള്ള മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് നമുക്ക് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ ജീവനും വസ്തുവകകൾക്കും ഭയമില്ലാതെ നമ്മുടെ ദിനചര്യകൾ ചെയ്യാനും കഴിയുക എന്നും അവർ ചോദിച്ചു. കുറ്റവാളിയെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും തൻറെ സ്വർണ്ണമാല വീണ്ടെടുക്കാനും വേഗത്തിൽ നീതി ലഭ്യമാക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും അവർ അമിത് ഷായോട് ആവശ്യപ്പെട്ടു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

കടലൂരിൽ 25 വയസ്സുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായി തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

കടലൂരിൽ 25 വയസ്സുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില...

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്; അതിനൊരു ചരിത്രമുണ്ട്

| എമ്മെസ് ഷൈജു ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ...

സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ VD- മോഡി ആക്ഷേപം: മുഖ്യമന്ത്രി

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഞ്ചു ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും....

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് ഹാൻഡിൽ അൺബ്ലോക്ക് ചെയ്യുന്നത് പരിശോധിക്കണം: ഡൽഹി ഹൈക്കോടതി

ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി...

ചൈനയുടെ റിയൽ ചോക്ക് പോയിന്റ് ആരംഭിക്കുന്നത് മലാക്കയിലല്ല, ഹോർമുസിലാണ്: റിപ്പോർട്ട്

ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയുടെ സമുദ്ര ദുർബലത മലാക്ക കടലിടുക്കിൽ...

ഇറാൻ- യുഎസ് ആണവ കരാർ; പാകിസ്ഥാൻ ഗ്യാരണ്ടി നൽകും

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ഒരു ആണവ കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആഗോള രാഷ്ട്രീയത്തിൽ ഒരു പ്രധാന...

റിസർവ് ബാങ്ക് ഉടൻ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പരീക്ഷണം ആരംഭിക്കും

ഇന്ത്യയിൽ പ്ലാസ്റ്റിക് അഥവാ പോളിമർ അധിഷ്ഠിത നോട്ടുകൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗൗരവമായി...