വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിൻ്റെ കരട് പുറത്ത്

ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌ത നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചിട്ടില്ല

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വിഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട് പലവിധ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌ത നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചിട്ടില്ല. ധനബില്ലിൻ്റെ കരട് പ്രസിദ്ധീകരിച്ചു. ഇത് അടുത്ത മാസം ഒന്നിന് സഭയില്‍ അവതരിപ്പിക്കും. കരടിൻ്റെ പകര്‍പ്പ് പുറത്ത്. ഈ ധനബില്‍ പാസായാലും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വില്‍പ്പനക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിൻ്റെ വിശദീകരണം.

വിഷയത്തില്‍ യുഡിഎഫില്‍ പിന്നീട് ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. പാര്‍ട്ടി, മുന്നണി യോഗങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കി ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാനാണ് വിഡി സതീശൻ്റെ നീക്കമെന്നാണ് വിവരം.

പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം മുന്നണിയില്‍ നിന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് പോലും വിഡി സതീശന് ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വിഡി സതീശൻ്റെ ഈ ഉറച്ച നീക്കം.

ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്‍ കൂടി പാസാക്കേണ്ടതുണ്ട്. ധനബില്‍ കൂടി പാസാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പിലാക്കാനാകുക. സാധാരണഗതിയില്‍ ബജറ്റ് പാസാക്കുമ്പോള്‍ ധനബില്ല് പാസാക്കുന്നതിനൊപ്പം തന്നെ സബ്‌ജറ്റ് കമ്മിറ്റിയില്‍ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്. പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാല്‍ തന്നെ ധനബില്‍ മാത്രമേ പാസാക്കുന്നുള്ളൂ.

സബ്‌ജറ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഒരു ഭേദഗതി കൂടി നിയമസഭ അംഗീകരിച്ച സാഹചര്യത്തില്‍ ധനബില്‍ പാസാക്കുമ്പോള്‍ നികുതി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചു കൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും. ഇത് പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിൻ്റെ കൂടി ആവശ്യം മാത്രമേയുള്ളൂ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗുരുവിന് പിന്നാലെ ശിഷ്യനും; കെ. ഭാഗ്യരാജിന്റെ വിയോഗം തമിഴ് സിനിമയിലെ ഒരു യുഗാന്ത്യം

തമിഴ് സിനിമയുടെ കഥപറച്ചിൽ ശൈലിയെ തന്നെ മാറ്റിമറിച്ച സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗം ഒരു വ്യക്തിയുടെ മരണം മാത്രമല്ല, തമിഴ് ജനപ്രിയ സിനിമയിലെ...

Keep exploring...

അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍

കിഫ്ബിയില്‍ നിര്‍ണായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തിക...

‘വിശ്വസ്‌തത വിൽപ്പനക്ക്’; അത്യാഗ്രഹികളായ എംപിമാർക്കെതിരെ ആദിത്യ ആഞ്ഞടിച്ചു

ശിവസേന- യുബിടി എംഎൽഎ ആദിത്യ താക്കറെ തിങ്കളാഴ്‌ച വിമത എംപിമാരെ ആക്രമിച്ചു. വോട്ടർമാർ അവരുടെ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ നിരസിച്ചുവെന്നും ഇന്ത്യാ ബ്ലോക്കിനെ പിന്തുണച്ചെന്നും എന്നാൽ 'അത്യാഗ്രഹം' അവരെ ഒറ്റരാത്രി കൊണ്ട് 'ലജ്ജയില്ലാതെ'...

Related Articles

വീണ്ടും ‘ചോദ്യപേപ്പർ ചോർച്ച’; മഹാരാഷ്ട്ര TET പരീക്ഷ മാറ്റി

താനെ ജില്ലയിലെ ഭിവണ്ടിയിൽ നടത്തിയ റെയ്‌ഡിൽ ചില വ്യക്തികൾക്ക് യഥാർത്ഥ ചോദ്യപേപ്പറിന് സമാനമായ നിരവധി ചോദ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ...

വലിയ ആയുധ വിതരണക്കാരൻ; ഇന്ത്യയുടെ ആശ്രയത്വം

ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നതിന് യൂറോപ്പിനെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ വിമർശിച്ചിരുന്നു. എന്നിരുന്നാലും, വിശാലമായ...

പാക് അധീന കാശ്‌മീരിൽ ഇസ്ലാമാബാദിന് എതിരായ കലാപം ശക്തമാകുന്നു; അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി

ഇസ്ലാമാബാദ് സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനാൽ പാക് അധിനിവേശ കാശ്‌മീരിലെ (പിഒകെ) സ്ഥിതിഗതികൾ അങ്ങേയറ്റം സംഘർഷഭരിതമായി മാറിയിരിക്കുന്നു. തങ്ങളുടെ...

മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രി

മദ്യനികുതി ഇളവിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ വിഎം സുധീരന് എതിരെ സൈബർ ആക്രമണം ശക്തം. സോഷ്യൽ മീഡിയയിൽ ആണ്...

‘ഫിഫ കപ്പ്’; ചരിത്രം കുറിച്ച് കേപ് വെർദെ, യുറുഗ്വായ് പുറത്ത്

ലോകകപ്പിൽ ചരിത്രം കുറിച്ച് കുഞ്ഞൻ രാജ്യമായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൌട്ടിലേക്ക്...

വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി, കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി

‘ലോകത്തിനെ പറ്റിക്കാം എന്നെ പറ്റിക്കാൻ പറ്റൂല’, വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി; കുട്ടനാട് എംഎൽഎയോട് അല്ല; പികെ...

രാമക്ഷേത്ര ഫണ്ടിൽ തട്ടിപ്പ്; യോഗി-ഷാ ഭിന്നത 2027-ൽ ബിജെപിക്ക് വെല്ലുവിളിയാവുമോ?

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണ്. ഇരുപത്തിനാലു കോടിയിലധികം ജനങ്ങളും 80 ലോക്‌സഭാ സീറ്റുകളുമുള്ള...

കോൺഗ്രസിൻ്റെ പ്രധാന പുനഃസംഘടന; രാജേന്ദ്ര പാൽ ഗൗതമിന് യുപിയുടെ ചുമതല, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിലും പുതിയ നിയമനങ്ങൾ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെല്ലുവിളികൾ കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടി സംഘടനയിൽ വലുതും പ്രധാനപ്പെട്ടതുമായ പുനഃസംഘടന നടത്തി. സംഘടനയിലേക്ക് പുതിയ ഊർജ്ജം...