...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന വാദം തെറ്റെന്ന് രേഖകൾ

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന വാദം തെറ്റെന്ന് രേഖകൾ

പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി മറുപടിയില്‍ വ്യക്തമാക്കുന്നു

196

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് രേഖകള്‍. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി മറുപടിയില്‍ വ്യക്തമാക്കുന്നു. എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. പദ്ധതിയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

പിഎം ശ്രീ പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചെങ്കിലും തുടര്‍നടപടികളില്‍ ഇതുവരെ പങ്കാളിയായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ട ശേഷം പദ്ധതിയുടെ ഭാഗമാകേണ്ട സ്‌കൂളുകളെ കണ്ടെത്താനായി നടത്തുന്ന ‘ചലഞ്ച് മോഡ്’ പ്രക്രിയയില്‍ കേരളം ഭാഗമായിട്ടില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇതോടെയാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ യുഡിഎഫ് വെട്ടിലായത്.

പിഎംശ്രീയില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രതികരണം അവരെ തിരിഞ്ഞുകൊത്തുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. അറബിക്കടലില്‍ കൊണ്ടുപോയി ചവിട്ടിത്താഴ്ത്തുമെന്നായിരുന്നല്ലോ പറഞ്ഞത്. താഴ്ത്താത്തതിന്റെ സ്മരണയ്ക്ക് അറബിക്കടല്‍ ചിലപ്പോള്‍ യുഡിഎഫ് നേതാക്കളോട് നന്ദി പറയുമെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. കടുത്ത വഞ്ചനയാണ് ഇവര്‍ നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു ഇന്നലെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. ഇതിനിടെയാണ് കേരളം പി എം ശ്രീ പദ്ധതിയുടെ ഭാഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.