...
Home News Kerala ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടും; എതിരായ ഹർജി ഹൈക്കോടതി തള്ളി

ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടും; എതിരായ ഹർജി ഹൈക്കോടതി തള്ളി

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ്​ കേസി​ൽ ക​ക്ഷി ചേ​ർ​ന്ന സം​സ്ഥാ​ന വ​നി​താ ക​മ്മീഷ​നും ‘വിമൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വും’ ആ​വ​ശ്യ​പ്പെ​ട്ടത്.

233

കൊ​ച്ചി: മലയാള സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ്രശ്‌ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജ​സ്റ്റി​സ് കെ ​ഹേ​മാ ക​മ്മി​റ്റി റിപ്പോ​ർ​ട്ട് പു​റ​ത്തു​വി​ടും. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. റിപ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​നെ​തി​രെ നി​ർ​മാ​താ​വ് സ​ജി​മോ​ൻ പാ​റ​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജസ്റ്റിസ് വി ജി.അരുണിൻ്റെ ബെഞ്ച് തള്ളിയത്.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത് സ്വ​കാ​ര്യ​ത​യു​ടെ​യും മൊ​ഴി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് കമ്മിറ്റി ന​ൽ​കി​യ ഉറ​പ്പിൻ്റെ​യും ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ ഹ​ർ​ജി​ക്കാ​രൻ വാദിച്ചത്. ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.​

എന്നാ​ൽ, വി​വ​രാ​വ​കാ​ശ കമ്മീ​ഷ​ൻ ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ്​ കേസി​ൽ ക​ക്ഷി ചേ​ർ​ന്ന സം​സ്ഥാ​ന വ​നി​താ ക​മ്മീഷ​നും ‘വിമൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വും’ ആ​വ​ശ്യ​പ്പെ​ട്ടത്.

വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്. വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.