...
Home News International യു കെ യിലെ ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ പുതിയ ചരിത്രം എഴുതി GPL മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ടൂർണമെന്റ്

യു കെ യിലെ ക്രിക്കറ്റ്‌ ടൂർണമെന്റുകളിൽ പുതിയ ചരിത്രം എഴുതി GPL മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ടൂർണമെന്റ്

വരുന്ന വർഷം യുകെയിലെ മുപ്പത്തിയഞ്ചിൽ എത്തിയ സീനിയർ ക്രിക്കറ്റ് പ്ലയേഴ്‌സിന് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ പറ്റുന്ന വേൾഡ് കപ്പ്‌ കളിക്കാൻ പറ്റും എന്ന ആവേശത്തിൽ എത്തിച്ചേർന്ന എട്ടു ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയപ്പോൾ മത്സരങ്ങൾ കാണികൾക്ക് വിരുന്നായി മാറി

193

നോർത്താംപ്ടണിലെ ഓവർസ്റ്റോൺ പാർക്ക്‌ ഗ്രൗണ്ടിൽ കഴിഞ്ഞ ഞായറാഴ്ച്ച (17/09/23) നടന്ന ജി പി ൽ മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ടൂർണമെന്റ് പുതിയ ചരിത്രം എഴുതി. ഓഗസ്റ്റ് ഇരുപതിനു സമീക്ഷ UK യുമായി ചേർന്ന് നടത്തിയ GPL T10 ടൂർണമെന്റിന്റെ വലിയ വിജയത്തിന്റെ ആവേശത്തിൽ നിന്നാണ് ജി പി ൽ ഫീനിക്സ് നോർത്താംപടണുമായി ചേർന്ന്ന് മാസ്റ്റേഴ്‌സ് ടൂർണമെന്റ് ഒരുക്കിയത്. വരുന്ന വർഷം പത്തോളം രാജ്യങ്ങളിൽ GPL മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ജിപിൽ വേൾഡ് കപ്പ്‌ നടത്തുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തിയ ടൂർണമെന്റ് ഗംഭീര വിജയമായിരുന്നു. എട്ടോളം ടീമുകളായിരുന്നു ടൂർണമെന്റിൽ പങ്കെടുത്തത്. യുകെയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ടീമുകളോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് കാണുവാനും ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും നൂറ് കണക്കിന് ക്രിക്കറ്റ്‌ പ്രേമികളും എത്തിചേർന്നതോടെ അക്ഷരർത്ഥത്തിൽ GPL മാസ്റ്റേഴ്‌സ് ക്രിക്കറ്റ്‌ ഉത്സവമായി മാറി. GPL മാസ്റ്റേഴ്‌സ് സ്പോൺസർ ചെയ്തത് എം സ് ധോണിയും, സഞ്ജു സാംസണും, ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായിട്ടുള്ള സിംഗിൾ ഐഡിയും ചേർന്നാണ്.

വരുന്ന വർഷം യുകെയിലെ മുപ്പത്തിയഞ്ചിൽ എത്തിയ സീനിയർ ക്രിക്കറ്റ് പ്ലയേഴ്‌സിന് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ പറ്റുന്ന വേൾഡ് കപ്പ്‌ കളിക്കാൻ പറ്റും എന്ന ആവേശത്തിൽ എത്തിച്ചേർന്ന എട്ടു ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയപ്പോൾ മത്സരങ്ങൾ കാണികൾക്ക് വിരുന്നായി മാറി. ആദ്യ സെമി ഫൈനലിൽ എസ് എം 24 ഉം വാവേർലി സി സി യും ഏറ്റുമുട്ടുകയും എസ് എം 24 ഫൈനലിൽ എത്തുകയും ചെയ്തു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും കണ്ട രണ്ടാം സെമിയിൽ കൊമ്പൻസ് ഇലവനും ഫിനിക്സ് ലെജന്റ്സ് ഏറ്റുമുട്ടി. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കൊമ്പൻസിനെ പരാജയപ്പെടുത്തി ഫിനിക്സ് ലെജന്റ്സ് ഫൈനലിൽ എത്തി. അത്യധികം ആവേശകരമായ ഫൈനലിൽ ഫിനിക്സ് ലെജന്റ്സിനെ പരാജയപ്പെടുത്തി എസ് എം 24 ആദ്യത്തെ ജിപിൽ മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചാമ്പ്യൻമാരായി. വിജയികൾക്ക് GPL ഡയറക്ടർസ് ആയ അഡ്വ. സുഭാഷ് മാനുവൽ ജോർജും, ശ്രീകുമാർ ഉള്ളപ്പിള്ളിലും, പ്രബിൻ ബഹുലേയനും ചേർന്ന് 1001 പൗണ്ടും ട്രോഫിയും നൽകി. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സെമി ഫൈനലിസ്റ്റുകളായ കൊമ്പൻസ് ഇലവനും, വാവേർലി സി സി ക്കും 101 പൗണ്ടും ട്രോഫിയും ലഭിച്ചു. അത് കൂടാതെ ബെസ്റ്റ് ബാറ്റർ, ബൗളർ, ഫീൽഡർ, കീപ്പർ, എല്ലാ കളിയിലേയും മാൻ ഓഫ് ദി മാച്ച് അവാർഡുകളും, ഫെയർ പ്ലേ ടീം അവാർഡും നൽകി.

ഗ്ലോബൽ പ്രീമിയർ ലീഗ് വരുന്ന വർഷം സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് ലീഗിനും, വേൾഡ് കപ്പിനും ടൂർണമെന്റുകൾക്കും മുഴുവൻ ടീമുകളുടെയും, ക്രിക്കറ്റ്‌ പ്രേമികളുടെയും പുന്തുണ ജിപിൽ സംഘാടകർ അഭ്യർത്ഥിച്ചു അതോടൊപ്പം മാസ്റ്റേഴ്‌സ് ടൂർണമെന്റ് ചുക്കാൻ പിടിച്ച ഫിനിക്സ് ക്ലബ്ബിനും എത്തിച്ചേർന്ന ടീമുകൾക്കും കാണാനെത്തിയ മുഴുവൻ പേർക്കും നന്ദിയും സംഘാടകർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.