...
Home News ചെസില്‍ ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ

ചെസില്‍ ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ

തന്റെ കരിയറില്‍ ആദ്യമായി 2750 റേറ്റിംഗ് കടന്ന താരം നിലവിൽ 2751.9 റേറ്റിംഗുമായി ലോകത്തിലെ 11-ാം നമ്പർ താരമായി. മുൻപേതന്നെ പ്രഗ്നാനന്ദ വിശ്വനാഥൻ ആനന്ദിനെയും മറികടന്നിരുന്നു

283

ഫിഡെയുടെ ലൈവ് റേറ്റിംഗ് പ്രകാരം ചെസില്‍ ഇന്ത്യയുടെ ഒന്നാം നമ്പർ കളിക്കാരനായി ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിലെ മാസ്റ്റേഴ്സില്‍ ജർമ്മൻ താരം വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയ പിന്നാലെയാണ് ലൈവ് റേറ്റിംഗില്‍ ഇന്ത്യൻ താരം മുന്നോട്ട് കുതിച്ചത്.

തന്റെ കരിയറില്‍ ആദ്യമായി 2750 റേറ്റിംഗ് കടന്ന താരം നിലവിൽ 2751.9 റേറ്റിംഗുമായി ലോകത്തിലെ 11-ാം നമ്പർ താരമായി. മുൻപേതന്നെ പ്രഗ്നാനന്ദ വിശ്വനാഥൻ ആനന്ദിനെയും മറികടന്നിരുന്നു. ഇന്ത്യൻ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറിയിരുന്നു. എന്നാൽ ഫൈനലില്‍ ലോകചാമ്പ്യൻ മാഗ്നസ് കാള്‍സന് മുന്നില്‍ പരാജയപ്പെടുകയുണ്ടായി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.