...
Home News International ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വർധിക്കുന്നു; കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം

ഹരിത ഗൃഹ വാതകങ്ങളുടെ അളവ് വർധിക്കുന്നു; കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം

കോപ് 30ൽ യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

254

യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ്‌ 30 ബ്രസീലിലെ ബെലേമില്‍ തുടക്കമായി. ഈ മാസം 21 വരെ നടക്കുന്ന സമ്മേളനത്തിൽ കാലാവസ്ഥാ പ്രതിസന്ധി എങ്ങനെ പരിഹരിക്കണം, അതിനുള്ള പണം ആരാണ് നൽകേണ്ടത് തുടങ്ങിയ തർക്ക വിഷയങ്ങൾ ചർച്ചയാകും. എന്നാൽ ഉച്ചകോടി ആരംഭിച്ച് മുപ്പത് വർഷമായെങ്കിലും ഇതുവരെ ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഇതടക്കം ഉച്ചകോടിയിൽ വലിയ ചർച്ചക്ക് ഇടവെക്കും

കോപ് 30ൽ യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ട്രംപിൻ്റെ പ്രഖ്യാപനത്തെ തള്ളിക്കൊണ്ട് നിരവധി അമേരിക്കൻ വിദഗ്‌ദർ കാലാവസ്ഥ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ്‌ വിവരങ്ങൾ. അതേസമയം കോപ് 30ൽ സഹകരിച്ചാൽ തിരിച്ചടി നൽകുമെന്ന് പല രാജ്യങ്ങളുടെയും പ്രതിനിധികൾക്ക് ഭീഷണി ലഭിച്ചതായി വിവരമുണ്ട്‌.

അവികസിത- വികസ്വര രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇന്ത്യ ഉച്ചകോടിയിൽ ഇത്തവണയും ആവശ്യപ്പെടും. ചൈനക്കും വികസിത രാജ്യങ്ങൾ കാലാവസ്ഥാ ധനസഹായം നൽകണമെന്ന നിലപാടാണ് ഉള്ളത്.

വാർത്തകൾക്ക് വാട്‌സ് ആപ് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.