...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ജനബന്ധം നഷ്ടപ്പെട്ടോ സി.പി.എമ്മിന് .? ഇ.പി. ജയരാജന്റെ പരാമർശത്തിൽ പുതിയ രാഷ്ട്രീയ ചർച്ച

ജനബന്ധം നഷ്ടപ്പെട്ടോ സി.പി.എമ്മിന് .? ഇ.പി. ജയരാജന്റെ പരാമർശത്തിൽ പുതിയ രാഷ്ട്രീയ ചർച്ച

സംഘടനാ ദൗർബല്യം, പാർട്ടി സ്ഥാപനങ്ങളിലെ അഴിമതി, കൊടുകാര്യസ്ഥത എന്നിവ പാർട്ടിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.

107

സി.പി.എം ജനങ്ങളിൽ നിന്ന് അകന്നെന്നും പണപ്പിരിവിനായി മാത്രം പോകുന്ന പാർട്ടിയെന്ന ആക്ഷേപം ഉയരുന്നുണ്ടെന്നും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നടത്തിയ വിമർശനം ചർച്ചയാകുന്നു. പാർട്ടി നേതാക്കളുടെ പെരുമാറ്റവും സംഘടനയിലെ തെറ്റായ പ്രവണതകളും തിരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ഇ.പി. ജയരാജൻ തന്നെ പാർട്ടിയുടെ നേതൃത്വത്തിൽ വഹിച്ച പങ്കും അദ്ദേഹവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശകർ ഇപ്പോൾ രംഗത്തെത്തുന്നത്. നേതാക്കൾ പാർട്ടിയുടെ മുഖമാണെന്നും ആ മുഖത്തിന് വീഴ്ചകളുണ്ടാകരുതെന്നുമുള്ള ജയരാജന്റെ പരാമർശം അദ്ദേഹത്തിന്റെ മുൻകാല രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും ചർച്ചയാകുന്നു.

സംഘടനാ ദൗർബല്യം, പാർട്ടി സ്ഥാപനങ്ങളിലെ അഴിമതി, കൊടുകാര്യസ്ഥത എന്നിവ പാർട്ടിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. ബ്രാഞ്ചുകളിൽ വലിയൊരു വിഭാഗം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും സംഘടനാ തലത്തിൽ തിരുത്തൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പാർട്ടിക്കുള്ളിലെ തെറ്റുതിരുത്തൽ ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു. സെപ്റ്റംബറിൽ പി. ജയരാജൻ പാർട്ടിയിൽ ശുദ്ധീകരണവും അണികളുടെ അഭിപ്രായം കേട്ട് തിരുത്തലും ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇ.പി. ജയരാജന്റെ പുതിയ വിമർശനങ്ങൾക്കൊപ്പം അദ്ദേഹവുമായി ബന്ധപ്പെട്ട മുൻകാല വിവാദങ്ങളും പാർട്ടിക്കുള്ളിലെ സംഘടനാ പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുകയാണ്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം പ്രാവർത്തികമാക്കുന്നതിന് നേതൃത്വവും താഴെത്തട്ടിലുള്ള ഘടകങ്ങളും എങ്ങനെ ഇടപെടുമെന്നതാണ് ഇനി ശ്രദ്ധേയം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.